0%

Chapter Title : നാമം ഇല്ലാത്തവൾ 10 [വേടൻ] [Climax]

Author : Kambikathakal Read All Parts 2.3K

ന്റെ പെണ്ണ് കരയാ.. ഛെ.. ഛെ.. മോശം,, മോശം.. ഞാനൊരു തമാശ പറഞ്ഞെന്നും വെച്ച്.. അയ്യേ... ""

അവളുടെ മുഖം വാടിയതും ഞാൻ ചാടി എണ്ണിറ്റ് അവളോടൊപ്പം ചേർന്നിരുന്നു, ആ മുഖമെന്റെ നേരെ പിടിച്ച് നെറ്റിയിൽ നെറ്റിമുട്ടിച്ചിരിപ്പായി.

കരഞ്ഞു കലങ്ങിയ മിഴികൾ ഈറൻ തൊഴാൻ സമ്മതിക്കാതെ പെയ്യ്തിറങ്ങിയതും ചുണ്ടനക്കിയൊരു സോറി ഞാൻ പറഞ്ഞു ,

"" പോ.. ന്നോട് സോറിയൊന്നും പറയണ്ട...,കഷ്ടണ്ട് അജുവേട്ടാ.. അങ്ങനെ... അങ്ങനെയൊക്കെ കേക്കുമ്പോ എനിക്കെന്തു മാത്രം വേദനയുണ്ടെന്നറിയോ.. നിങ്ങളില്ലാണ്ടായാ ഞാനും കൊച്ചും ങ്ങനെയാ.. ഓർത്തിട്ടുണ്ടോ ത്..! നിങ്ങൾക്കെന്തേലും പറ്റിയ കൊച്ചിനെ ഏട്ടത്തിയെൽപ്പിച്ചു ഞാനും വരും നിങ്ങടെ കൂടെ.. എവിടെയായാലും നിക്ക് ഈ ചൂട് പറ്റാണ്ട് ഉറങ്ങാൻ പറ്റൂല്ല.. ""

പദം പറച്ചിലിനോടുവിൽ അവൾ ന്നെയും വലിച്ചാ ബെഡിലേക്ക് മറിഞ്ഞു, കൈകൾ ഉയർത്തി ന്നെ യാ നെഞ്ചിലേക്ക് കയറ്റി കിടത്തി, അല്പം താന്ന് ന്റെ നെറ്റിയിൽ ചുണ്ട് ചേർത്തു,

"" ന്റെ പെണ്ണിന് ഇത്രേം വേദനിക്കുന്ന് ഞാൻ കരുതിയില്ലേടാ.., പോട്ടെ... പറഞ്ഞോ വേദനിപ്പിച്ചെന് ന്താ ന്റെ കൊച്ചിനെട്ടൻ തരണ്ടേ..""

"" നിക്കൊന്നും വേണോന്നില്ല.. ഇങ്ങനെ കിടന്നാ മതിയെനിക്ക്.. ""

""അങ്ങനെ കിടന്നാ മാത്രം മതിയോ... ഹ്മ്മ്??""

ഞാൻ അവളുടെ പുറകിലൂടെ കൈകൾ ഓടിച്ചു ഒരു കള്ള ചിരിയോടെ പറഞ്ഞതും അവളാ കൈ തടഞ്ഞു നിർത്തി,

'" ആഹ്ഹ് കിടന്നാ മാത്രം മതിട്ടാ.. രാവിലത്തെന്റെ ഷീണമിതുവരെ മാറീട്ടില്ല അപ്പോളാ... മിണ്ടാണ്ട് കിടന്നോ., ഇല്ല്ലേൽ ഞാണെണ്ണിറ്റ് പോവും പറഞ്ഞേകാം ""

ഒന്നുയർന്നു അവളെന്റെ ചുണ്ടിലൊന്ന് മുത്തി, ഇരുകണ്ണുകളിലും അവളാ ചുംബനം നീക്കിവച്ചു. കണ്ണീരണിഞ്ഞ മിഴികളിൽ കുറുമ്പ് നിറയുന്നത്

💬 Comments

View all comments