0%

Chapter Title : നാമം ഇല്ലാത്തവൾ 10 [വേടൻ] [Climax]

Author : Kambikathakal Read All Parts 2.3K

ബാക്കി രണ്ടെണ്ണം അവളെ പറ്റിച്ചേർന്ന് കിടപ്പുണ്ടായിരുന്നു, നല്ല ഷീണം കാണും ഒരുപാട് നടന്നതല്ലേ ഇന്ന്..

ഞാൻ അവൾക്കടുത്തേക്ക് പതിയെ നടന്നു മുട്ടിലിരുന്നു..

"" ഡി ശ്രീ എണ്ണിറ്റെ.. വേഗന്നൊരു സാരീ ഡിസൈൻ ചെയ്ത് തന്നെ. പോട്ടെ..,,,""

ഞാൻ പെടുന്നനെ അവളെ കുലുക്കി വിളിച്ചതും അവൾ പെട്ടെന്നു ഞെട്ടികണ്ണുറന്നു, പിന്നെ..

"" ഉറങ്ങിപ്പോയെടാ.. നല്ല ഷീണമുണ്ടായിരുന്നല്ലോ അതാ.. ""

ഞാൻ അവളുടെ തലയിൽ ചുമ്മായിട്ട് കുലുക്കി അവളെ ഉറക്കത്തിൽ നിന്ന് വിടുവിച്ചു,

"" അഞ്ചു.. ഡി... ദേ എണ്ണിറ്റെ, കഴിച്ചേച്ചും പ്പോയി കിടക്ക്... ""

അമ്മയവളെ തട്ടിവിളിച്ചു, അവളൊരു മുരടനക്കത്തോടെ ഞെരിപ്പിരി കൊണ്ടേണ്ണിറ്റതും, ബാക്കിയുള്ളോരേം ഞങ്ങള് തന്നെ വിളിച്ചെണ്ണിപ്പിച്ചു,.അങ്ങനെ ഞാൻ നേരെ റൂമിലേക്കും പ്പോയി, പിന്നെ കഴിക്കാൻ നേരമാണ് ഇറങ്ങിയത് അത് വരെ കുഞ്ഞിന്റെ കൂടെ, ഇന്നത്തെ എനിക്ക് കിട്ടിയ അടിയിലുള്ള അവളുടെ പരിചരണവുമെല്ലാമായപ്പോ ഞാൻ അവളുടെ മടിയിൽ കിടന്ന് കൊണ്ട് തന്നെ കുറച്ച് റൊമാൻസ് പിടിച്ചു, ഇതാണ് വേദനയിൽ നിന്നും സ്നേഹത്തിലേക്കുള്ള അകലം

"" സത്യം പറഞ്ഞാ അവൻ ഏട്ടനെ അടിച്ചപ്പോ ന്റെ ചങ്ക് പറിഞ്ഞു പോണപ്പോലെയായിരുന്നു അറിയോ...? തലകറങ്ങാണോ.., കണ്ണിലിരുട്ട് കേറണോ ഒന്നും അറിയണ്ടപ്പോലെയായിന്ന് ഞാൻ..""

ന്നെ മടിയിൽ കിടത്തി അവളെന്റെ മുടിയിരകളിലൂടെ വിരലോടിച്ചു പരിഭവം കാട്ടി.

"" അഥവാ ഞനെങ്ങാനും ചത്തോയായിരുന്നെലോ..?? ""

"" ചത്തോയാലെന്താ കുഴിച്ചിടും... അത്രേന്നെ..""

ഉരുളക്കുപ്പേരി പോലെയവൾ പറഞ്ഞതും ഞാനൊരു ചിരിയായിരുന്നു, ഉടനെ അവൾ മുഖം വെട്ടിച്ചു ചിരിക്കാവും ന്ന് കരുതിയ ന്നെ ഞെട്ടിച്ചു അവളുടെ കണ്ണിൽ നിന്ന് അനുവാദമില്ലാതെ ഒരു തുള്ളി ന്റെ കവിളിൽ വീണു,

"" അയ്യേ

💬 Comments

View all comments