Chapter Title : നാമം ഇല്ലാത്തവൾ 10 [വേടൻ] [Climax]
ഞനൊന്ന് ഇരുത്തി ചിന്തിച്ചു..,!! ഇനിയിപ്പോ തല്ലുണ്ടാക്കിയത് പുള്ളി അറിഞ്ഞാണോ..? ആണേൽ മൈര് മൂഞ്ചി.., പുള്ളിയെന്നെ വെച്ചേക്കില്ല, ന്നാലും എങ്ങനെ പുള്ളിയിത്...??
ഫാദർ ലോ ഒറ്റിയതാണോ...? ഏയ്യ് പുള്ളി പാവം..,, അല്ല ഞാൻ ന്തിനാങ്ങനെ ടെൻഷൻ ആകുന്നെ, അതന്നെയാണോ സീനെന്ന് അറിയില്ലലോ..! ന്തായാലും കിട്ടാനുള്ളത് കിട്ടും., ഇടക്കൊന്നു സ്നേഹം കാണിച്ചുന്ന് കരുതി പുള്ളി പുള്ളിയല്ലാതാകാൻ സ്നിക്കേയ്സൊന്നും തന്നില്ലല്ലോ.
ഇനിയിപ്പോ വല്ല സ്വത്ത് ഭാഗം വെപ്പിന്റെ കാര്യമാണോ.? ആണേൽ ആ തെണ്ടി ചേട്ടനെ പറ്റിച്ചു കുറച്ച് സ്ഥലം എഴുതി വാങ്ങണം.. ദൈവമേ തന്തപ്പടിടെ മൂളേൽ നീ ബുദ്ധി ഉദിപ്പിക്കണേ...!!
ഓരോന്ന് ചിന്തിച്ചു വണ്ടി ഓടിച്ചതും ഒരു പട്ടി വട്ടം ചാടിയതും, പെട്ടന്ന് ബ്രേക്കിട്ട് വണ്ടി നിർത്തിയതും ആമി ഞെട്ടി ഉണർന്നു.
"" ന്താ. ന്താപറ്റിയേ...? "" അവൾ ആചാര്യത്തോടെയും അല്പം പേടിയോടെയും കുഞ്ഞിനെ നെഞ്ചോടു ചേർത്തെന്നെ നോക്കി, നന്നായി പേടിച്ച മട്ടുണ്ട്,
"" പട്ടി വട്ടം ചാടിതാ... "" ഞാൻ മുന്നിലൂടെ നേരെ നോക്കി.. നേരെ നോക്കി വണ്ടി ഓടിക്കെടാ ന്നൊരു ലുക്ക് തന്ന് പോകുന്ന പട്ടി സാറിനെ യൊന്ന് നോക്കി. വീണ്ടും വണ്ടി മുന്നിട്ടേക് എടുത്തതും, ഡാഷിൽ ഇരുന്ന പൊതിയവൾ കണ്ട് അതെടുത്തു നോക്കി, കണ്ണിൽ അതിലുള്ളത് ഹലുവയാണെന്ന് അറിഞ്ഞതും പെണ്ണെനിക്കൊരു പ്ലെയിൻ കിസ്സ് തന്ന് അതെടുത്തു കഴിക്കാൻ തുടങ്ങി. അല്പം ന്റെ വായിലും വെച്ച് തന്ന്, കഴിപ്പിക്ക് മോളെ കഴിപ്പിക്ക് നിന്റേട്ടന്റെ ലാസ്റ്റ് സപ്പറാന്നാ തോന്നുന്നേ..
"" മ്മ് ന്തേ മുഖത്തൊരു തെളിച്ചം വീഴാത്തെ... ""
അവളെന്റെ മുഖത്തേക്ക് നോക്കി ഒരു കഷ്ണം വായിലേക്കിട്ടു..
"" അത് സന്ധ്യയാകത്തെന്റെയാവും.. ""
"" അഹ്.. കളിക്കാതെ പറയടോ...ന്തേലും വിഷമൊണ്ടോ..?? ""
"" അതച്ഛനും അമ്മേം വന്നിട്ടുണ്ട് വീട്ടില്...?? ""
ഒരു കയ്യിൽ ഹലുവയുടെ പീസ്യോടെ മറ്റേ കൈകൊണ്ട് സെവനപ്പ് തുറക്കുന്ന അവളോട് ഞാനത് പറഞ്ഞതും, അവളെന്നെയൊന്ന് നോക്കി,
"" ഏഹ്ഹ് ശെരിക്കും..!! ഇതാണോ വിഷമൊള്ള കാര്യം...?? ""
അവളുടെ മുഖം കണ്ടാലറിയാം അവൾക്ക് ന്തോരം സന്തോഷമായെന്ന്.. പക്ഷെ എന്തിനുള്ള വരവാണെന്ന് ഇത് വരെ മനസിലായില്ലല്ലോ ദൈവമേ.. ചേർത്തു പിടിച്ച കുഞ്ഞിനെ
💬 Comments
View all comments