0%

Chapter Title : നാമം ഇല്ലാത്തവൾ 10 [വേടൻ] [Climax]

Author : Kambikathakal Read All Parts 1041

തഴുകി അവൾ ചിരിയോടെയാ സെവനപ്പ് വായിലേക്ക് കമഴ്ത്തി.

"" അപ്പൂപ്പയും അമ്മുമ്മേം വന്നിട്ടുണ്ട് പെണ്ണെ.."".

അവളുറങ്ങി കിടന്ന കുഞ്ഞിനെ തട്ടിവിളിച്ചു

"" അവിടെ ചെന്നിട്ട് വിളിച്ചാ മതിയെടി.. വെറുതെ കരയിക്കണ്ട..""

ന്റെ ശബ്ദം വീണതും പെണ്ണടങ്ങി, തലയാട്ടി ന്റെ തോളിലേക്ക് ചാഞ്ഞു.

"' ന്താ ന്റെ കൊച്ചിന് പറ്റിയെ... മുഖത്തൊക്കെ ഒരു വിഷമം പോലെ..""

തോളിൽ ചാരിയ തല പതിയെ ന്റെ മുഖത്തേക്ക് നീണ്ടുകൊണ്ടാ ചോദ്യം ന്നിലേക്ക് വന്നതും ഞാൻ ഇടത് കൈകൊണ്ടവളെ ചേർത്തുപ്പിടിച്ചു.

**********************************

വീട്ടിലേക്ക് കയറി ചെന്ന കാറിന്റെ ശബ്ദം കേട്ട് അല്പം കഴിഞ്ഞു ഇറങ്ങി വന്നത് ന്റെ അമ്മ തന്നെയാണ്, ഞങ്ങൾ ഇറങ്ങുന്നതും നോക്കി നിക്കാണ് പാവം. കൂട്ടിനായി ശ്രീയും അഞ്ജുവുമുണ്ട് ബാക്കിയാരേം കണ്ടില്ല.

"" അമ്മാ.... "" ഇറങ്ങിയതും ആമി അമ്മയെ വിളിച്ചോണ്ട് അടുത്തേക്ക് ചെന്നു,, അമ്മ ഓടി അവൾക്കരികിലെത്തി

"" സുഖണോടി നിനക്ക്... "" അവളെയൊന്ന് ഒഴിഞ്ഞു അമ്മ വിശേഷം തിരക്കി, കൂട്ടത്തിൽ കുഞ്ഞിനെ അവളുടെ കയ്യിൽ നിന്നും വാങ്ങി വാരി പുണർന്നു.

"" അമ്മുമ്മേടെ പൊന്നിതെവിടായിരുന്നു ഇത്രേം നാള്.ഏഹ്ഹ്., അമ്മുമ്മക്ക് ന്തോരം വിഷമമായിന്ന് അറിയോ ന്റെ പൊന്നിനെ കാണാഞ്ഞിട്ട്..."" ഇതെല്ലാം കണ്ട് പാവം ഞാനാ സൈഡിൽ നിപ്പുണ്ടായിരുന്നു. നമ്മളെ പണ്ടേ വിലയില്ലല്ലോ..!

അമ്മ കുഞ്ഞിനെ ചേർത്തുപ്പിടിച്ചു നിറ കണ്ണിരോടെ പറഞ്ഞതും, ആമിയും അമ്മയുടെ തോളിൽ കൈ വെച്ചങ്ങനെ നിന്നു.

"" അമ്മയൊക്കെ എപ്പോത്തി...?? അതെന്താ ന്നോടൊന്ന് പറയാണ്ടുകൂടിയൊരു വരവ്.. "" അവളൊന്ന് ചിണുങ്ങി അമ്മയോട് പറ്റിച്ചേർന്നു

"" അങ്ങനെയുള്ള കാര്യങ്ങളല്ലേ പെണ്ണെ ഇവിടൊരോരുത്തര് കാണിച്ച് വെക്കുന്നെ.. ""

അവളോടായി പറഞ്ഞതാണെങ്കിലും അവസാനം നോട്ടം ന്നിൽ വന്നെത്തി., ഞാൻ തല താഴ്ത്തി ആമി പതുങ്ങി ചിരിക്കുന്നുണ്ട്.

"" ന്തവോ...! ഇവിടെ ഭയങ്കര ചൂട്.., ""

ഞാൻ ആരോടെന്നില്ലാതെ പറഞ്ഞകത്തേക്ക് കയറാൻ ഒരുങ്ങിയതും

"" നീ പോകാൻ വരട്ടെ...!!"'

പിന്നിൽ നിന്നും സ്വരം വീണതും ഞാൻ തിരിഞ്ഞു നോക്കി, ഓഹ് തളത്തിൽ ദിനേശനിവിടെ ഉണ്ടായിരുന്നോ..?

അച്ഛന്റെ സ്വരം ന്റെ കാലുകളെ സ്പന്ദനമാക്കി. ഞാൻ അവിടെത്തന്നെ നിന്നു ആമി അമ്മയുടെ തോളിൽ നിന്നും മാറി

💬 Comments

View all comments