Chapter Title : നാമം ഇല്ലാത്തവൾ 10 [വേടൻ] [Climax]
ന്നെ തല്ലിയതിൽ നന്നായി വേദനിച്ചുന്നു ആ വാക്കുകളിൽ ഉണ്ടായിരുന്നു, അച്ഛനെ വിട്ടേന്റടുത്തേക്ക് ഓടിയെത്തിയ അമ്മ അച്ഛനോട് പിന്നെയും എന്തൊക്കെയോ പറഞ്ഞു..
"" ആമി.. നീയിവനെ വിളിച്ചോണ്ട് അകത്തോട്ടു പോ... ""
വാക്കുകൾക്ക് അവസാനം അമ്മ കരഞ്ഞു കലങ്ങിയവളെ നോക്കി പറഞ്ഞതും അവളെന്നെ വലിക്കാൻ തുടങ്ങി..
"" വായേട്ടാ പോവാം.. ""
"" തല്ലയല്ല വേണ്ടേ.. ഹ്മ്മ്...! എടി വീടിന് മുകളിലേക്ക് ചാഞ്ഞു നിക്കണത് പണം കാക്കുന്ന മരമാണെങ്കിൽ കൂടി അത് വീട്ടിക്കളയണമെന്നാ.. ഇവൻകാരണം ന്നെലും നിക്ക് സമാധാനം ഉണ്ടായിട്ടുണ്ടോ, കുറെ നാണക്കേടല്ലാതെ...? കുറച്ച് ബോധം വെക്കുന്നു ഓർത്താ പിടിച്ച് കെട്ടിച്ചെ.. ന്നിട്ടെന്തേലും മാറ്റമുണ്ടോ.. ങേ.. ഹേ.. ""
പറഞ്ഞു നിർത്തിയതും എന്തോ കൊണ്ടെന്റെ നെഞ്ചിൽ തല്ലിയത്പോലൊരു വേദന., ആ....പറഞ്ഞതിനർത്ഥം ഞാൻ പുള്ളിക്കെന്നും നാണക്കേടെ ഉണ്ടാക്കിട്ടുള്ളു ന്നല്ലേ.. ഹ്... സന്തോഷയി.. ഇതിൽ കൂടുതലേന്ത് കിട്ടാൻ ഈ ജന്മം..
ന്തിനാ ഞാൻ ആഹ് തല്ലുണ്ടാക്കിയേ ന്നൊന്നും ചോദിക്കാൻ തോന്നില്ലല്ലോ.. അത്രേ മനസിലാക്കിട്ടുള്ളു ന്റെ അച്ഛനെന്നെ..
"" നിങ്ങളിതെന്തൊക്കെയാ മനുഷ്യാ ഈ പറയണത്... വല്ല ബോധോണ്ടോ നിങ്ങക്ക് ..?? ""
അമ്മയെന്റെ ഭാഗത്തു നിന്ന് സംസാരിച്ചപ്പോ ഒരു സന്തോഷം തോന്നി, ന്നും ന്റെ കൂടെ നിന്നിട്ടുള്ളു ആ പാവം..ഉടനെ ശ്രീ യും ആമിടെ അമ്മയും ഇടപെട്ടു, ന്നാൽ പുള്ളി അത് കേൾക്കാനേ കൂട്ടാക്കില..
"" വേണ്ട....ഇതിലിപ്പോ ആരുടേം വക്കാലത്തെനിക്ക് ആവശ്യമില്ല.. ""
ആ ഒരു ഡയലോഗ് കൊണ്ടവരുടെ വാ അടപ്പിച്ചു കളഞ്ഞ് പുള്ളി. എല്ലാം കേട്ട് നിക്കാനേ എനിക്കയുള്ളു ന്തോ മരവിച്ച അവസ്ഥ.. ഇന്നേവരെ പുള്ളിയോട് ഞാൻ ആവശ്യപ്പെട്ടത് ജോലിയുടെ കാര്യത്തിൽ മാത്രമാണ് അല്ലാതെ ന്റിഷ്ടത്തിന് ഇത് വരെ.. ആ ഞാൻ പുള്ളിക്ക് നാണക്കേടാണെന്ന്,
ആമിയും നിന്ന് കരയണത് കണ്ടു, ന്നെ ചുറ്റി നിക്കുന്നുണ്ടെങ്കിലും ഇനിയും എന്നെ തല്ലുമൊന്നുള്ള പേടിയിലാണ്..
"" അച്ഛനെന്തൊക്കെയാ ഈ പറയണേ.. സത്യം അതൊന്നുമല്ല... ""
അതുവരെ ന്നെ പറ്റി നിന്നവൾ കണ്ണീരോടെ മുന്നോട്ടേക് കേറി നിന്നു..
"" വേണ്ട മോളെ..ഒന്നും കേക്കണ്ട നിക്ക്.., സ്വന്തം മോന്റെ ജീവിതത്തിന് വേണ്ടി നിന്നെ ബാലിയാടാക്കിപ്പോയല്ലോ ന്നോർക്കുമ്പോളാ അച്ഛന് വിഷമം... ""
💬 Comments
View all comments