Chapter Title : നാമം ഇല്ലാത്തവൾ 10 [വേടൻ] [Climax]
അവളെ അച്ഛൻ വിഷമത്തോടെ നോക്കുമ്പോൾ അവളോടി അച്ഛനരികിൽ എത്തി,
"" എന്തൊക്കെയാ അച്ചാ ഈ പറയണേ.. ന്റെ ജീവിതം ബല്യടക്കിന്നോ..! എന്തൊക്കെയാ മ്മേ ഈ അച്ഛൻ പറയണേ...! ""
അവളെല്ലാരേം നോക്കി, അച്ഛൻ അവളെയൊന്ന് നോക്കിട്ട് ന്റരികിലെത്തി.ചെയ്തത് തെറ്റാണെന്ന് തോന്നാത്തത് കൊണ്ട് ഞാൻ തലയുയർത്തി തന്നെ നിന്നു.
"" നിയുണ്ടാക്കുന്ന ഓരോന്നിനും ഞാൻ കണ്ണടച്ചിട്ടേ ഉള്ളു ഇത്രേം നാൾ.. പക്ഷെ ഇത്...ഇതല്പം കുടിപ്പോയി,...
പണ്ടും നിയെനിക്ക് മനക്കേടെ ഉണ്ടാക്കിട്ടുള്ളു.. അതുകൊണ്ട് മാത്ര പണ്ട് ദൂരെ ജോലിക്ക് പോകോട്ടെ ന്ന് നീ ചോദിച്ചപ്പോൾ സമ്മതിച്ചതും..""
കേട്ടത് വിശ്വസിക്കാനാവാതെ ഞാനാ മുഖത്തേക്ക് നോക്കി, ഭവമാറ്റമൊന്നുമില്ല ദെഷ്യം മാത്രം.. ന്നാൽ ഇപ്പോളെന്റെ കണ്ണ് നിറഞ്ഞു, ഞനച്ഛന് മനക്കേടാണെന്ന്, അതിന് വേണ്ടിയാ ന്നെ നാട് കടത്തിയെന്ന്.. അറിയാതെ പോലും കണ്ണിൽ നിന്നും ഒരിറ്റ് നിലത്തേക്ക് വീണു.
ഇത്രേം നേരം പിടിച്ചു നിന്നതെല്ലാം പുറത്തേക്ക് വരാൻ വെമ്പൽ കൊള്ളുന്ന വികാരത്തെ പിടിച്ചുനിർത്തി ഞാൻ നോട്ടം മാറ്റി,
"" ഇന്നലെ അതിന്റെയൊക്കെ തള്ളേം തന്തേം ന്നെ വന്ന് കണ്ടിരുന്നു.. ആദ്യമായി ആളോളുടെ മുന്നിലെന്റെ തല താഴ്ന്നു, കാല് പിടിച്ചാ ഞാൻ അവരെ പറഞ്ഞയച്ചത്..അതുമെന്റെ മകൻ കാരണം..., ജീവിതത്തിൽ.... ജീവിതത്തിൽ നീ എനിക്കെന്തെങ്കിലും നന്മ ചെയ്തിട്ടുണ്ടോ..? പോട്ടെ ആ കുടുംബത്തിന് ന്തെങ്കിലും.. ഇല്ല..ചെയ്യില്ല.. ഇപ്പോ.....ജീവിതത്തിൽ ആദ്യമായി നീ ന്റെ മകനാണെന്ന് പറയാനെനിക്ക് നാണക്കേട് തോന്നുന്നു.. തുഫ്.. ""
മറുപടികൾ ഒന്നുമേന്റെ കയ്യിൽ ഇല്ലായിരുന്നു കേട്ടുനിക്കാൻ മാത്രേ കഴിഞ്ഞുള്ളു.., ശരീരത്തിൽ ജീവനുണ്ടെന്ന് അറിയാൻ വേണ്ടി മാത്രം ഇടയ്ക്കിടെ നനഞ്ഞ കണ്ണുകൾ അടഞ്ഞുകൊണ്ടേയിരുന്നു.
ആമി കരഞ്ഞുകൊണ്ടാ നിലത്തേക്ക് ഇരുന്നു, അമ്മ സാരീ തലപ്പ് കൊണ്ട് വാ പൊത്തി കരയുന്നു. ആമിയുടെ അമ്മയും ശ്രീയും ഒക്കെ തലക്ക് കൈ താങ്ങി അവിടിരുന്നു. എല്ലാരും കണ്ണീരിൽ കുതിർന്നൊരു അന്തരീക്ഷം സൃഷ്ടിചപ്പോ നിക്ക് അവിടെ നിക്കുന്നത് പ്പോലും ആരോചാകരമായി തോന്നി.
നിറഞ്ഞ കണ്ണുകളോടെ ഞനൊന്ന് ചിരിച്ചു., അത് ചിലപ്പോ ഉള്ളിലുള്ളത് കേട്ടതിന്റെ വേദനയുടെ സന്തോഷമായിരിക്കാം. അച്ഛനെ നോക്കി ഞാൻ അമ്മക്ക് അരികിലെത്തി, ന്നെ കണ്ടതും അമ്മ ഒന്നുടെ എങ്ങലടിച്ചു കരയാൻ തുടങ്ങി..
"" അമ്മേ.. അച്ഛന്
💬 Comments
View all comments