Chapter Title : നാമം ഇല്ലാത്തവൾ 10 [വേടൻ] [Climax]
ഞനിത്രേം നാണക്കേടണെന്ന് അമ്മക്കെങ്കിലും..!! ഒരുതവണയെങ്കിലും പറയാർന്നു..,
സങ്കടൊന്നുല്ല.. ന്റെ അമ്മ നിക്ക് വേണ്ടി കരഞ്ഞല്ലോ അത് മതിയെനിക്ക്.. തള്ളി പറഞ്ഞില്ലാലോ... നിക്ക് വേണ്ടി വാദിച്ചില്ലേ.. മതി.. അതുമതി, ""
""" മോനെ അജു....."" അമ്മ വിങ്ങിപൊട്ടി ന്റെ നെഞ്ചിലേക്ക് വീണു, തലയിൽ തലോടി ഞാനും നിന്നു.
"" അമ്മയെന്തിനാ കരായണേ വെറുതെ..,, എനിക്ക് ഇത് പുതുമയോന്നുമുള്ള കാര്യല്ലലോ..? പണ്ടും ആരുടേം വാക്കിന് വില കൊടുക്കാത്തവൻ ന്നൊരു മുദ്ര ന്റെ തലയിൽ ഉണ്ടല്ലോ..??
അല്ലമ്മേ.. അമ്മ തന്നെ പറ ന്താ ഞാൻ ന്റെ ഇഷ്ടത്തിന് ഇതുവരെ ചെയ്തിട്ടുള്ളെ..,നിങ്ങടെയൊക്കെ വാക്ക് ധിക്കരിച്ചിട്ടുള്ളെ.., ന്നിട്ടും ഞാൻ പറഞ്ഞാൽ കേക്കാത്തവൻ ഹും... ""
ഞാൻ എല്ലാരും കേൾക്കാൻ പാകത്തിന് പറഞ്ഞു നിർത്തിയതും നെഞ്ചിൽ കിടന്ന അമ്മയുടെ എങ്ങലടി ഉയർന്നു.
"" പക്ഷെ മനഃപൂർവമെന്നേ വീട്ടിന്ന് ഒഴിവാക്കൻ ശ്രമിച്ചു ന്ന് കേട്ടപ്പോ സഹിച്ചില്ലെനിക്..താങ്ങാൻ പറ്റിയ്ല്ല. സാരല്ല, അതിനും ദേഷ്യമൊന്നുല്ല നിക്കാരോടും..
ന്നാ അതിലെന്റെ അമ്മക്ക് പങ്കില്ലെന്ന് വിശ്വസിക്ക ഞാൻ.ഉണ്ടാവരുതേ ന്ന് പ്രാർത്ഥിക്കാ...""
അമ്മ ചെറിയൊരു നടുക്കത്തോടെ ന്നെ ഉറ്റുനോക്കി, അതിലുണ്ട് ആ പാവത്തിന് ഇതൊന്നും അറിയപോലും ഇല്ലെന്ന്. അമ്മയെ വിട്ട് ഞാൻ ചെന്നത് ആമിക്ക് അരികിലാണ്
നടന്നടുക്കുന്ന ന്റെ പാതത്തിന്റെ ചലനമറിഞ്ഞവൾ മുഖത്തേക്കൊന്നു നോക്കി, നിറഞ്ഞൊരുകുന്ന മിഴികളിൽ തീർത്തും സങ്കട ഭാവം നിറഞ്ഞു നിന്നു. ഞാൻ പതിയെ അവളെ പിടിച്ചെണ്ണിപ്പിച്ചു, തളിരറ്റ നമ്പുപ്പോൽ അവളെനിക്കൊപ്പം നിന്നു.
"" ന്റെയായി മാത്ര ഈ നിമിഷം വരെ ഞാനിന്നെ കണ്ടിട്ടുള്ളു,, അതിനിയെന്റെ മരണം വരെ അങ്ങനെതന്നെയായിരിക്കേം ചെയ്യും.. ""
ആ നിറഞ്ഞ മിഴികൾ ഞാനെന്റെ കൈകളാൽ ഒപ്പിയെടുക്കുമ്പോൾ അവളുടെ മിഴികൾ കൂടുതൽ ശക്തിയോടെ പെയ്യ്തോണ്ടിരുന്നു.
"" ജീവനാന്റെ..! പ്രാണനായി കണ്ടോളാം ന്ന് വാക്ക് തന്നാ ഞാൻ നിന്റെ കൈ പിടിച്ചത്.. ന്നാ അതിനെനിക്ക് കഴിഞ്ഞില്ല ന്നാണ് അച്ഛൻ പറയണേ.. അതോണ്ട്...! അതോണ്ട് ഞനിന്നോട്.... നിന്നോട് മാപ്പ് ചോദിക്കാ.. അറിഞ്ഞോ അറിയാതെയോ ഞനിന്റെ ജീവിതം ബല്യടാക്കി ന്ന് തോന്നിട്ടുണ്ടേൽ.. ന്നോട്.. ന്നോട് ഷെമിക്കണം നീ.. ""
തകർന്നടിയുന്ന മനസ്സും വ്യക്തമല്ലാത്ത ശബ്ദത്തിലും ന്റെ വാക്കുകൾ മുറിയുമ്പോൾ മുന്നിലെന്റെ വാക്ക് കേട്ട്
💬 Comments
View all comments