Chapter Title : നാമം ഇല്ലാത്തവൾ 10 [വേടൻ] [Climax]
നോക്കിയൊന്ന് ചിരിച്ചു ഉടനെ
"" അയ്യോടാ.. ന്ത് ക്യൂട്ടാന്ന് നോക്കിയെടി...!!
, ചേട്ടാ ബുദ്ധിമുട്ടാകില്ലെകിൽ കുഞ്ഞിനെയൊന്നെടുത്തോട്ടെ...!!""
മറുപടി ഒരു ചിരിയിൽ ഒതുക്കി ഞാൻ അവർക്ക് കുഞ്ഞിനെ കൈമാറുമ്പോൾ, മറുതലക്കൽ ആ പെണ്ണും കൈ നീട്ടി, കൈ കാണിക്കണ്ട താമസം പെണ്ണ് ചാടി അവളുടെ കയ്യിൽ ചെന്ന്..
"" അമ്പടി നിയാള് കൊള്ളാല്ലോടി.. ആര് വിളിച്ചാലും പോകത്തോളാ... ""
അവളുടെ ആ നിറം മാറ്റത്തെ അവരോടായി പറഞ്ഞതും അവരെല്ലാം ചിരിച്ചു.. അപ്പോളേക്കും അവരെല്ലാം കുഞ്ഞിനെ കളിപ്പിക്കാനും ഫോട്ടോ എടുപ്പിക്കാനും തുടങ്ങി, അവളാണെകിൽ ചിരിയോടെ എല്ലാത്തിനും മുന്നിൽ.
*********************************
"" ഇവരൊക്കെയാരാ...?? ""
തോളിൽ ഒരു കൈ വീണതും അതെന്റെ ഭാര്യയാണെന്ന് മനസിലായതോടെ തിരിയാതെ തന്നെ മറുപടി ഞാൻ കൊടുത്തു.
"" ആഹ് അതെന്റെ ആഡ് കണ്ട് തിരിച്ചറിഞ്ഞു വന്നവരാ... ""
തിരിഞ്ഞതും അവളുടെ കൂടെ നിൽക്കുന്ന കൂട്ടുകാരിയിലേക്ക് കണ്ണ് പോയി, ഇരുനിറം അധികം വണ്ണമില്ലാത്ത നന്നാൽ വണ്ണം തോന്നിക്കുന്ന ശരീരം., മേക്കപ്പ് അടിച്ചു കേറ്റിട്ടുണ്ട് മുഖത്തു,സാരീയാണ് വേഷം അത്രേ നോക്കനെ ഇപ്പോളെന്റെ സംസ്ക്കാരം അനുവദിക്കുന്നുള്ളു..
"" ഹെലോ ഞാൻ നാൻസി, അനാമികയുടെ ബാല്യകാല സുഹൃത്താണ്.. ""
അവളെന്റെ നേരെ കൈ നീട്ടി,ഞാനും അതിനെ വരവ് വെച്ച് തിരിച്ചും കൈ കൊടുത്തു.
"" ഓഹ്.. കണ്ടതിൽ സന്തോഷം.., ഇവിടെ ന്താ..""
"" ഏഹ്ഹ്..""
ഞാൻ തിരിച്ചു മറുപടി ചിരിയിൽ തുടങ്ങിയെങ്കിലും അവസാനം ന്റെയും അവളുടെം ആമിടേം മുഖം ചുളിഞ്ഞു, ചോദിച്ചത് ആപത്തമായല്ലോ ഈശ്വരാ..
"" അവളിവിടെ പന്തല് പണിക്ക് വന്നത്.. അല്ലപിന്നെ..നിങ്ങളിത് ന്തോന്നെന്റെ അജുവേട്ടാ... ""
ആമിയുടനെ ചിരിച്ചോണ്ട് ന്നെ
💬 Comments
View all comments