Chapter Title : നാമം ഇല്ലാത്തവൾ 10 [വേടൻ] [Climax]
ഈ കാണിച്ച സ്നേഹമൊക്കെ... വെറും അടവായിരുന്നല്ലേ.. ഒന്നും മിണ്ടാതെ അവളേം വിട്ടകന്നകത്തേക്ക് ഞാൻ കയറുമ്പോൾ മനസ്സ് കുലശമായിരുന്നു.
ന്റെയാ നീക്കം മനസിലായത് പോലെ ശ്രീയും അകത്തേക്ക് കയറി, കൂടെ അവരും...!
അല്പം നേരം കഴിഞ്ഞാണ് ഞാൻ തിരിച്ചിറങ്ങിയത്, തിരിച്ചിറങ്ങുമ്പോൾ രണ്ട് കയ്യിലും ബാഗുണ്ടായിരുന്നു.. ബാഗ് ഞാൻ നിലത്തേക്ക് വെച്ച് അമ്മക്കരികിലേക്ക് നീങ്ങി നിന്നു.. ആമി യും ബാക്കിയുള്ളവരും ന്നെയും ന്റെ കയ്യ്യിലെ ബാഗിലെക്കും നോക്കി നിക്കാണ്.
"" അമ്മേ.. അമ്മ എന്നും പറയണത് കേട്ടിട്ടേയുള്ളൂ ഞാൻ...! പക്ഷെ ഇത്തവണ.. ഇത്തവണ അമ്മയെന്നെ എതിർക്കരുത്.., തടയുകേം ചെയ്യരുത്.., പിന്നെ..നന്ദിയുണ്ട്.. സ്നേഹിച്ചതിന്,, ന്നെ ഇതുവരെ വളർത്തിയതിന്..! ദേ ഇവളെ നിക്ക് തന്നതിന്...""
ഞനൊന്ന് ചിരിച്ചു, അമ്മയിപ്പോളും കരച്ചിലാണ്. ന്റെ വാക്കുകൾ അമ്മയുടെ മനസ്സിനെ ആഴത്തിൽ വേദനിപ്പിക്കുന്നു ന്നെനിക്കറിയാം പക്ഷെ എനിക്കിത് പറഞ്ഞെ മതിയാവു..
'"" ന്തൊക്കെയാടാ മക്കളെ നീയി പറയണേ... "" അമ്മ മുഖം കൈകൊണ്ട് മറച്ചു പിടിച്ചായി കരച്ചിൽ
"" ഇനിയാർക്കും ഒരു നാണക്കേടായി തുടരണില്ലമ്മേ...പോവാ ..! ഇനിയും നിന്നാ.., നിന്നാലത് ശെരിയാവില്ല..
ഞനല്പം മുന്നോട്ടേക്ക് നടന്നു
അഹ് മ്മേ പിന്നൊരു കാര്യം...!
വരുത്തിയ മാനക്കേടിന് ഷേമ ചോദിക്കാനെ നിക്കിപ്പോ കഴിയു.. പിന്നൊരുറപ്പ് തരാം.. ഇനി ഒരു കരടായി ഞാൻ ഉണ്ടാവില്ല.. അച്ഛനോടും കൂടെ പറഞ്ഞേക്ക്.. ""
അല്പം മാറി നിന്ന അച്ഛനെ നോക്കിയത് പറഞ്ഞതും അവിടെ ഭാവത്തിന് മാറ്റം ഒന്നുല്ല.., മുഖത്തൊരു ചിരിയും വരുത്തി ഞാൻ ആമിയെ നോക്കി,
"" വാ... വന്ന് വണ്ടിക്കേറ്... ""
മുന്നിലായ് നിർത്തിയിട്ടിരിക്കുന്ന കാറിലേക്ക് ചൂണ്ടി ഞാനത് പറഞ്ഞതും അവളെന്നെ സംശയത്തോടെ നോക്കി.പിന്നെ അമ്മയെയും
"" ഏട്ടാ... അതമ്മ... ""
"" ആമി നിനക്കെന്റെയൊപ്പം വരണമെങ്കിൽ ദാ.. വണ്ടി അവിടെയുണ്ട്.. അതല്ല ഇവിടെ ഇവരോടൊപ്പം നിക്കാനാണെങ്കിൽ അതിനും എനിക്ക് വിരോധമില്ല, രണ്ടായാലും നിനക്ക് തീരുമാനിക്കാം..! പിന്നെ നിന്നെ വിളിക്കാനായി തിരിച്ചൊരു വരവേനിക്കുണ്ടാകില്ല, അതുടെ ഓർത്തോ..! ..""
അത്രേം പറഞ്ഞു ഞാൻ വണ്ടിയുടെ അടുത്തേക്ക് നടന്നു, അവൾ മറ്റൊന്നും ആലോചിക്കാതെ എല്ലാരോടും കണ്ണുകൾക്കൊണ്ടൊരു യാത്രയും ചോദിച്ചു അഞ്ജുവിനെ കേട്ടിപിടിച്ചൊരു ഉമ്മയും കൊടുത്ത് കുഞ്ഞുമായി വന്ന്
💬 Comments
View all comments