Chapter Title : നാമം ഇല്ലാത്തവൾ 10 [വേടൻ] [Climax]
യൊന്ന് നോക്കി. വീണ്ടും വണ്ടി മുന്നിട്ടേക് എടുത്തതും, ഡാഷിൽ ഇരുന്ന പൊതിയവൾ കണ്ട് അതെടുത്തു നോക്കി, കണ്ണിൽ അതിലുള്ളത് ഹലുവയാണെന്ന് അറിഞ്ഞതും പെണ്ണെനിക്കൊരു പ്ലെയിൻ കിസ്സ് തന്ന് അതെടുത്തു കഴിക്കാൻ തുടങ്ങി. അല്പം ന്റെ വായിലും വെച്ച് തന്ന്, കഴിപ്പിക്ക് മോളെ കഴിപ്പിക്ക് നിന്റേട്ടന്റെ ലാസ്റ്റ് സപ്പറാന്നാ തോന്നുന്നേ..
"" മ്മ് ന്തേ മുഖത്തൊരു തെളിച്ചം വീഴാത്തെ... ""
അവളെന്റെ മുഖത്തേക്ക് നോക്കി ഒരു കഷ്ണം വായിലേക്കിട്ടു..
"" അത് സന്ധ്യയാകത്തെന്റെയാവും.. ""
"" അഹ്.. കളിക്കാതെ പറയടോ...ന്തേലും വിഷമൊണ്ടോ..?? ""
"" അതച്ഛനും അമ്മേം വന്നിട്ടുണ്ട് വീട്ടില്...?? ""
ഒരു കയ്യിൽ ഹലുവയുടെ പീസ്യോടെ മറ്റേ കൈകൊണ്ട് സെവനപ്പ് തുറക്കുന്ന അവളോട് ഞാനത് പറഞ്ഞതും, അവളെന്നെയൊന്ന് നോക്കി,
"" ഏഹ്ഹ് ശെരിക്കും..!! ഇതാണോ വിഷമൊള്ള കാര്യം...?? ""
അവളുടെ മുഖം കണ്ടാലറിയാം അവൾക്ക് ന്തോരം സന്തോഷമായെന്ന്.. പക്ഷെ എന്തിനുള്ള വരവാണെന്ന് ഇത് വരെ മനസിലായില്ലല്ലോ ദൈവമേ.. ചേർത്തു പിടിച്ച കുഞ്ഞിനെ തഴുകി അവൾ ചിരിയോടെയാ സെവനപ്പ് വായിലേക്ക് കമഴ്ത്തി.
"" അപ്പൂപ്പയും അമ്മുമ്മേം വന്നിട്ടുണ്ട് പെണ്ണെ.."".
അവളുറങ്ങി കിടന്ന കുഞ്ഞിനെ തട്ടിവിളിച്ചു
"" അവിടെ ചെന്നിട്ട് വിളിച്ചാ മതിയെടി.. വെറുതെ കരയിക്കണ്ട..""
ന്റെ ശബ്ദം വീണതും പെണ്ണടങ്ങി, തലയാട്ടി ന്റെ തോളിലേക്ക് ചാഞ്ഞു.
"' ന്താ ന്റെ കൊച്ചിന് പറ്റിയെ... മുഖത്തൊക്കെ ഒരു വിഷമം പോലെ..""
തോളിൽ ചാരിയ തല പതിയെ ന്റെ മുഖത്തേക്ക് നീണ്ടുകൊണ്ടാ ചോദ്യം ന്നിലേക്ക് വന്നതും ഞാൻ ഇടത് കൈകൊണ്ടവളെ ചേർത്തുപ്പിടിച്ചു.
**********************************
വീട്ടിലേക്ക് കയറി ചെന്ന കാറിന്റെ ശബ്ദം കേട്ട്
💬 Comments
View all comments