Chapter Title : നാമം ഇല്ലാത്തവൾ 10 [വേടൻ] [Climax]
ഒരു ദിവസം റൂമിൽ നിന്നും വെളിയിലേക്ക് ഇറങ്ങിയ ഞാൻ കാണുന്നത് കുഞ്ഞിന് ചോറിൽ എണ്ണയിട്ട് കൊടുക്കുന്ന ആമിയെയാണ്. ഉണ്ണാൻ വന്നിരിക്കുമ്പോൾ മുന്നിലുള്ള കറികൾക്ക് കുറവ് വരുന്നതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല, ഈ നാളുകളത്രേം. അവളെന്തെല്ലാമോ പറഞ്ഞു അലക്കുമായിരുനെങ്കിലും ഞാൻ ഒന്നും കേട്ടിരുന്നില്ല.
ഇനിയും ഓർമ്മകളിൽ ജീവിച്ചാൽ അവളും കൊച്ചും പട്ടിണിയാകും ന്നറിയാവുന്നത് കൊണ്ട് ഞാൻ പഠിച്ച എനിക്ക് ഇഷ്ടമല്ലാത്ത ഫീൽഡ് തന്നെ ഞാൻ തിരഞ്ഞെടുക്കണ്ട വന്നു, അതിനും എന്നെ സഹായിച്ചത് ന്റെ മാഗിയും വിഷ്ണുവുമാണ്.
"" എടാ.. നീയൊരു വാക്ക് പറഞ്ഞാ മതി ഞങ്ങളും... ""
ഇന്റർവ്യൂ കഴിഞ്ഞ് ക്യാന്റീനിൽ ഇരിക്കുന്ന നേരമാണ് മാഗി ന്റെ കൈക്ക് മുകളിൽ കൈ വെച്ചെന്നെ നോക്കുന്നത്.
"" ന്നിട്ടെന്തിന് ഒന്നിച്ചിരുന്ന് തെണ്ടാനോ..?? ഒന്ന് പോയെടി നീ.. ""
ഞാനവളെ കളിയാക്കി ചിരിച്ചുകൊണ്ട് ചായ ഒരിറ്റ് ഇറക്കി, വിഷ്‌ണുവും തെളിച്ചമില്ലാത്ത ഒരു ചിരി യെനിക് നൽകി അവനും മറ്റെങ്ങോ നോക്കി. ന്റെ അവസ്ഥയിൽ അവർക്ക് നല്ലോണം വിഷമമുണ്ട് ന്നറിയാമെങ്കിലും പുറത്തുകാട്ടിയില്ല.
"" എടി ഒന്നാമതെ മൊത്തത്തിൽ തൊലിഞ്ഞിരിക്കാ... അതിന്റെ ഇടേൽ നിങ്ങളുടെ എനിക്ക് വേണ്ടി ഇറങ്ങിയാൽ.. അതെനിക് ന്നും വേദനയെ ഉണ്ടാക്കു... അതോണ്ട് വേണ്ട ഡാ... ""
ഞാനവളെ പറഞ്ഞു സമാധാനപ്പെടുത്തി , ഉടനെ.
"" നീ മൊത്തത്തിൽ തൊലിഞ്ഞിരിക്കാ ന്ന് കൂടുതൽ നീ പറഞ്ഞു മനസിലാക്കേണ്ട ഞങ്ങളെ... എടാ പുല്ലേ ഇഷ്ടമില്ലാത്ത ഒരു ജോലിക്ക് ഒരാള് പോണം ന്നുണ്ടേൽ അതവന്റെ നിവർത്തിക്കേടുകൊണ്ടാണെന്ന് മനസിലാക്കാൻ I A S ന് പഠിക്കണം എന്നൊന്നുമില്ല, വെറും മൂള മതി... ആഹ്ഹ് പിന്നെന്തായാലും ഒറ്റക്ക് തൊലിയാൻ നിന്നെ ഞങ്ങള് വിടില്ല.. തീരുമ്പോ മൂന്നും കൂടെ ഒന്നിച്ച് തീരും.. ന്തെടി..?""
വിഷ്ണു ന്റെ മുന്നിൽ വിവരണത്തിന്റെ ഒരു കെട്ടഴിക്കുമ്പോൾ പുറത്തേക്ക് വെമ്പൽ കൊണ്ട് നിൽക്കുന്ന സന്തോഷത്തെ തടഞ്ഞു ഞാൻ നിർത്തി. ഒരുവേള ന്റെ വീട്ടുകാരേക്കാൾ ഇവരെന്നെ മനസിലാക്കി കാണണം.
അങ്ങനെ പുതിയൊരു ജീവിതം, പുതിയ മേഖല, പുതിയ ആളുകൾ, വെത്യാസ്ഥ മനോഭാവങ്ങൾ,
ആദ്യത്തെ മടുപ്പ് മാറ്റിയാൽ ഞാൻ ഇതുമായി ഇഴുകിചേർന്നപ്പോലെ ആയി, ആസ്വദിച്ചു തുടങ്ങി ഞാൻ ഈ ജീവിതം.
💬 Comments
View all comments