0%

Chapter Title : നാമം ഇല്ലാത്തവൾ 10 [വേടൻ] [Climax]

Author : Kambikathakal Read All Parts 1049

തലോടിയാതെ ഉള്ളു, കറിലിരുന്ന് കരഞ്ഞുകൊണ്ടിരുന്ന ആമിയുടെ കരച്ചിൽ എനിക്കാന്നേരം തീരെ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.

"" മിണ്ടാണ്ടിരിഡ്രി.. ചുമ്മാ കിടന്ന് കീറാൻ നിന്റെ മറ്റവൻ ചത്തോ..? ""

ഇടിമുഴക്കം പ്പോലെ ന്റെ ശബ്ദം അവിടെ ഉയർന്നതും വാ പൊത്തി പിടിച്ചു നിൽക്കാനേ അവൾക്കായുള്ളു, ശബ്ദം വെളിയിലേക്ക് കേൾക്കണ്ടിരിക്കാൻ കൈ കൊണ്ട് വാ പൊത്തി, എങ്കിലും നേരിയ എങ്ങലടികൾ തങ്ങി നിന്നു.

എങ്ങലടികൾക്കിടെ അവളെന്നെ ഇടക്കിടെ നോക്കികൊണ്ടേയിരുന്നു.അച്ഛന്റെ ഓരോ വാക്കും ന്നേക്കളേറെ വേദനിപ്പിച്ചത് അവളെയാണെന്ന് എനിക്കറിയാം. പക്ഷെ ഇപ്പോൾ ഞാൻ........

"" നിയത് ആർക്ക് വേണ്ടിട്ടാ കരായണേ.... ഏഹ്ഹ്.. ഇനിയതും നമ്മടെ അടവാണെന്ന് പറയുന്നോരാ ഇവിടെ ഉള്ളെ.. ""

"" ടാ.. മതി.. വാ പോവാം.. ""

ശ്രീ വന്നെന്റെ കയ്യിൽ പിടിച്ചു വലിച്ചു, മുന്നിലേക്ക് നീങ്ങിയവളെ തടഞ്ഞു ഞാൻ അവർക്ക് നേരെ തിരിഞ്ഞു.

"" ഹ്മ്മ് പോവാം..! അല്ലേലും ഇറങ്ങാ ശ്രീ.., ഇനിയിവിടെ ആരാ എനിക്കുള്ളെ. ആരൂല്ല.. പോവാം.. ഒറ്റ വിഷമേ ഉള്ളു നിക്ക്, ന്റെ എട്ടത്തിയോട് ഒരു വാക്ക് പറയാൻ കഴിഞ്ഞില്ലല്ലോ ന്ന്.. സാരയില്ല,, ""

പുറത്തിയാക്കാത്ത വാക്കുമായി ഞാൻ വണ്ടിയിലേക്ക് കയറി, സാരീ തലപ്പ് കടിച്ചു കരയുന്ന അമ്മയായിരുന്നു ന്റെ അവിടുത്തെ അവസാന കാഴ്ച.. അമ്മയുടെ കണ്ണീരിലെ എനിക്ക് വേദനയുള്ളു. പുറകിൽ അവർ കയറി എന്ന് മാസിലായപ്പോ ഞാൻ വണ്ടി മുന്നോട്ടേക്ക് എടുത്തു, ആമി തല വെളിയിലെക്കിട്ട് എല്ലാരേമൊരു നോക്കു കൂടി നോക്കി. അവൾക്കും തോന്നിയിരികാം ഇനിയൊരു തിരിച്ചു വരവ് ഉടനെയൊന്നും ഉണ്ടാവില്ല എന്ന്..

വീട്ടിൽ നിന്നിറങ്ങിയത് മുതൽ ആകെ ഒരുതരം ഏകാന്തതയായിരുന്നു.ഞാൻ പൂർണ്ണമായും വീട്ടിൽ തന്നെ ആയി, എങ്ങോട്ടും പോകണമെന്നില്ല, ന്റെ ഒപ്പം വിഷമിച്ചിരിക്കുന്ന ആമിയുടെ ഫൈനൽ എക്സാം മിന്റെ ടൈം ആയത്കൊണ്ട് അവളെ നിർബന്ധിച്ചു ഞാൻ കോളേജിലേക്ക് അയച്ചു, ഏകദേശം ഒരു നാലഴ്ച വീട്ടിൽ ഇരുന്നതിന്റെ ഫലമായി ആകെ ഉണ്ടായിരുന്ന ജോലി പോയികിട്ടി അതും വീട്ടുകാര് കാരണം.. ഗായത്രി അവരെ കൊണ്ട് കഴിയാവുന്നത് പരമാവധി നോകിയെങ്കുലും ഒന്നും നടന്നില്ല.. ഏട്ടത്തിയുടെ കാളുകൾ തുരുതുരാ വന്നുകൊണ്ടിരിക്കുന്നു, ആദ്യമെല്ലാം അറ്റൻഡ് ചെയ്തിരുന്നില്ല, പിന്നെ ആമിയായി കാൾ എടുക്കാറ്.

💬 Comments

View all comments