Chapter Title : നാമം ഇല്ലാത്തവൾ 10 [വേടൻ] [Climax]
ഒരു ചിരിയോടെ അവരെ അകത്തേക്ക് ഷെണിച്ചു. അപ്പോളെല്ലാം കുഞ്ഞുമായി കളിക്കയാണ് അവൾ, അതിനെ ഇനി കാണിക്കാൻ വല്ലതും ബാക്കി വച്ചാ മതിയായിരുന്നു
"" അയ്യോ അവിടെത്തന്നെ നിക്കാണ്ട്.. അകത്തോട്ടു വാ ല്ലാരും.. ""
അപ്പോളേക്കും കുഞ്ഞിനേം കളിപ്പിച്ചോണ്ട് അവളും അവളുടെ കൂട്ടുകാരികളും അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു.. അമ്മ പറഞ്ഞതും അതോടെ അകത്തേക്ക് കയറി..
"" എടാ ഇവള് നിന്നെ പ്പോലെ തന്നെ മഹാ വികൃതിയാണല്ലോ.. ""
ന്നവൾ ഒരു വിലയിരുത്തൽ നടത്തിയതും കൂടെ വന്നവർ എല്ലാമോന്ന് ചിരിച്ചകത്തേക്ക് കയറി.
"" ആമി കുടിക്കാനെടുക്ക്.. "" ഞാൻ പതിയെ പറഞ്ഞതും ന്നെയൊന്ന് നോക്കിട്ട് അവളകത്തേക്ക് കയറി, എല്ലാരേം നോക്കി ചിരിച്ചു.
"" എല്ലാരും എന്തെടുക്കാ.."" അമ്മയാണ്..
"" ഞങ്ങളെല്ലാം ഡിസൈനേഴ്‌സാണമ്മാ.. രണ്ട് ദിവസം ഇവിടെ നിന്ന് ഇവന്റെ കൂടെ എറണാകുളം വഴി തിരുവനന്തപുരം പോകാനാ പ്ലാൻ.. കുഴപ്പൊന്നുല്ലലോ..? ""
"" ന്ത് കുഴപ്പം.. മോൾക്ക് എത്ര നാള് വേണേലും ഇവിടെ നോക്കാലോ... ""അമ്മയോന്ന് ചിരിച്ചു.
അവളുടെ കയ്യിൽ ഇരുന്ന കുഞ്ഞിനെ കൂടെ വന്ന കൂട്ടുകാരികൾ വാങ്ങിച്ചതും, പിന്നവരോന്നിച്ചായി കളിപ്പീര്..
അതോടെ അഞ്ചു ന്റടുത്തായി നിൽപ്പ്.
"" ഇതാരാ ടാ.. ""
അഞ്ചുനേ ചൂണ്ടി ശ്രീ ചോദിച്ചതും
"" ആമിടെ സിസ്റ്റർ ആഹ്ഹ... നിയന്ന് കണ്ടില്ല..""
"" എവിടുന്ന്.. എല്ലാമൊരു ദൃതികളിയല്ലായിരുന്നോ.. ആകെ തിരക്കും ബഹളവും... ""
അങ്ങനെ ഇരിക്കുമ്പോൾ ആമി ഡ്രിങ്സ്സുമായി വന്നെല്ലാർക്കും കൊടുത്തു, അമ്മ ഇപ്പൊ വരാം നിങ്ങള് സംസാരിക്കെന്ന് പറഞ്ഞു വെളിയിലേക്കും ഇറങ്ങി
"" ന്റമ്മി.. ന്നാലും നിനക്കെന്നെ മനസിലായില്ലല്ലോ.. ""
അവളൊരു പരിഭവം പ്പോലെ
💬 Comments
View all comments