Chapter Title : നാമം ഇല്ലാത്തവൾ 10 [വേടൻ] [Climax]
"" ഓ വരാമേ.. "" ചിരിയോടെ പറഞ്ഞു റൂമിലേക്ക് കയറിയതും ന്റെ ചിരി നിന്നു..
അടുത്തേക്ക് വന്നവൾ ഡോർ അടച്ചു കുട്ടിയിട്ടു.
"" ഓ വേഗം വന്നിട്ട് ന്നെടുക്കാനാ.. അയ്യ... വേഗം വരാത്തേന്റെ കുഴപ്പേ ഉള്ളു.. ഏതാ അവളൊക്കെ.. ""
അവളെന്റെ മുന്നിൽ നിന്ന് പൊട്ടിത്തെറിച്ചു, ഇത് സീനാകും.
"" എടി അതവളുടെ ഫ്രണ്ട്‌സ് ആണെന്ന്. അവള് പറഞ്ഞല്ലോ പിന്നെന്നാ.. ""
"" എനിക്കിഷ്ടല്ല ...!! അവൾക്ക് നേരിട്ട് കാണുമ്പോൾ ഭംഗി കൂടുതലാന്ന്.ഹും അവളാരാ ന്റെ കെട്ടിയോന്റെ ഭംഗി നോക്കാൻ.. ""
"" അയ്യേ അവര് അതുദ്ദേശിച്ചു പറഞ്ഞതല്ലെന്റെ പെണ്ണെ.. ""
"" ഓഹ് കണ്ടായിരുന്നു, ഒലിപ്പിക്കുന്നെ..അതോണ്ട് ഒര് നമ്പറുമായിട്ടും ഇങ്ങോട്ട് വരണ്ട .. പൊക്കോ.. ""
അവളുടനെ മുടക്കിട്ട്, അപ്പോ തന്നെ വെളിയിൽ നിന്ന്..
"" അജു ടാ... ഒന്നിങ്ങ് വന്നേ... ""
ശ്രീ വെളിയിൽ നിന്നും വിളിച്ചു പറഞ്ഞതും ഞാൻ വിളിക്കേട്ടു.
"" ഓ ചെല്ല്.. മുറച്ചെറുക്കനെ കാണണ്ടിരിക്കാൻ വായ്യായിരിക്കും... ചെല്ല്..
പിന്നേ...കൂടങ്ങ് പൊക്കോണം.
കെട്ടിപ്പിടുതോം ഉമ്മകൊടുപ്പും.. ഇവരൊന്ന് പോകോട്ടെ തരുന്നുണ്ട് ഞാൻ... ""
അവള് നിന്ന് വിറച്ചു. ഇവൾക്ക് വട്ടാണോ.?
"" ടാ... "" വീണ്ടും വിളി,
"" പൊക്കോ.. ഇല്ലേൽ എല്ലാത്തിനേം കൂടെ ഇങ്ങോട്ട് കെട്ടിയെടുക്കും..""
ഞാൻ പിന്നെ വെളിയിലേക്ക് ഇറങ്ങി.. പാവം.. അവരോട് കുറച്ചുനേരം കത്തി വെച്ചു സമയം പോയതറിഞ്ഞില്ല..
"" ആഹ്ഹ് ഹാ വന്നിട്ടിത്രേം നേരായിട്ടരും കുളിച്ചൊന്നുമില്ലേ..അതുകൊള്ളാം..ചെന്ന് പ്പോയി കുളിക്കാൻ നോക്ക് മക്കളെ..""
അമ്മ അടുക്കളയിൽ നിന്നും ഒരു ചിരിയോടെ ഇറങ്ങിവന്നതും,
"" ആമി ബാത്രൂം കാണിച്ചോട് ഇവർക്ക്
💬 Comments
View all comments