0%

Chapter Title : നാമം ഇല്ലാത്തവൾ 2 [വേടൻ]

Author : Kambikathakal Read All Parts 3.2K

എങ്കിൽ എന്റെ ജീവന്റെ തുടിപ്പ് നിലയ്ക്കണം, അങ്ങനെയല്ലാതെ അതുണ്ടാവില്ല ആമി."

മറുപടി ഒന്നും പറയാതെ കുറെ നേരം എന്റെ നെഞ്ചിൽ കിടന്ന് കരഞ്ഞു, ഞാൻ എതിർക്കാനും പോയില്ലാ.

പെട്ടെന്ന് എന്തോ ഓർത്തെന്നപോലെ നെഞ്ചിൽ നിന്ന് ചാടി എണ്ണിറ്റ്

" നിങ്ങള് കണ്ട പെണ്ണുങ്ങളുടെ കൂടെ ഷർട്ട് ഇല്ലാണ്ട് ഫോട്ടോ എടുക്കും അല്ലെ... "

എന്റെ നെഞ്ചിൽ പൊതിരെ തല്ലുന്ന കുട്ടത്തിൽ വേറെ എന്തൊക്കയോ പറയുന്നും ഉണ്ട്.

" എടി അത് എന്റെ ജോലി യല്ലേ... "

" എന്ത് കണ്ടപ്പെണ്ണുങ്ങളുടെ കൂടെ തുണില്ലാണ്ട് നില്കുന്നതോ.. അതോ ആ പെണ്ണൊക്കെ ഇട്ടേക്കുന്നത് കണ്ടാൽ ഹോ പറയാൻ കൂടെ വയ്യാ..."

നക്കൊക്കെ പുറത്തേക്ക് ചാടിച്ചു ശർദിക്കുന്ന ഒരു പോസും തന്നു പെണ്ണ് അത് പറഞ്ഞപ്പോ ഞാൻ ചിരിച്ചു പോയി...

" ഡോ പരട്ട കെളവാ... എവിടെ തന്റെ പുന്നാര മരുമോൻ ഏഹ്... അകത്തു ഒളുപ്പിച്ചേക്കുവാന്നൊ ഞാൻ വന്നേനും കരുതി... ഇറക്കി വിടെടോ... "

ഏതോ ഒരു ശബ്ദം പുറത്തുനിന്നു കേൾക്കാം. ആമി പെട്ടെന്നു ഞെട്ടി എന്നിൽ നിന്ന് മാറി

" ഏട്ടാ പോയി ഡ്രസ്സ്‌ മറു ഞാൻ ഞാൻ.ഞാനിപ്പോ വരാം ഞാൻ വന്നിട്ട് പുറത്തേക്ക് പോയാമതി. "

അതും പറഞ്ഞവൾ വെളിയിലേക്ക് ഇറങ്ങി. ഞാൻ ഡ്രസ്സ്‌ മാറ്റാനായി ഒരു വൈറ്റ് ടി ഷർട്ട്‌ എടുത്തിട്ട്, അപ്പോളേക്കും

" ഓ തമ്പുരാട്ടി ഉണ്ടായിരുന്നോ ഇവിടെ.. എവിടെടി നിന്റെ മറ്റവൻ.. ഇറക്കി വിടെടി അവനെ "

" സതീശാ നി ഇപ്പോ പോ.. മോൻ അകത്തുണ്ട് ദയവു ചെയ്തു ഒന്ന് പോ .."

💬 Comments

View all comments