Chapter Title : നാമം ഇല്ലാത്തവൾ 3 [വേടൻ]
ഏട്ടനാ.. "
എന്തൊക്കെയോ പറഞ്ഞു പെണ്ണൊരു ഓട്ടം നാറി എന്നെ ഒറ്റക്കാക്കി പോയി.. ചെറ്റ..,
" നിങ്ങള് ഇതെപ്പോ വന്ന്... "
വാതിൽക്കൽ നിൽക്കുന്ന എന്റെ ഏറ്റവും വലിയ ശത്രുവിനോടും എന്റെ ബഡ്‌ഡി യോടും ചോദിച്ചപ്പോ അവിടുന്നു സെയിം ചോദ്യം
" അത് ഞങ്ങൾ അല്ലെ ചോദിക്കണ്ടേ .. നിങ്ങള് ഇപ്പൊ വന്നെടാ... അവിടെ എന്തുണ്ട് സുഖം തന്നെയാണോ.. "
ദൈവമേ.. എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാമോ .. ഇത് എന്റെ തന്ത തന്നെയാണോ.. ഡൌട്ട് ഇല്ലാതില്ല അമ്മയോട് ചോദിച്ചു ക്ലാരിഫൈ ചെയ്യണ്ട വരുമല്ലോ... എന്നോട് അതും എന്നോട് ഇങ്ങേര് ആദ്യമായി നോർമൽ ആയി സംസാരിക്കുന്നു.. ഞാൻ ഏട്ടനെ നോക്കി അവിടെ ഒരു ചിരി..
" ഞങ്ങള് ഉച്ചക്കെത്തി.. അവിടെ വേറെ കുഴപ്പമൊന്നും ഇല്ല.. സുഖം എല്ലാർക്കും "
എന്ന് ഞാൻ പറഞ്ഞതും
" എടാ അച്ഛൻ ചോദിച്ചത് നീ ആ വീട്ടിൽ പോയിട്ടും അവിടെയുള്ളോർക്ക് ഇപ്പോളും സുഖം തന്നെയാണോ എന്നാണ്..."
അടക്കിപിടിച്ചു എന്നോട് ഏട്ടൻ പറഞ്ഞ ഡയലോഗ് ന്
" ഈ സമയത്ത് ഞാൻ പ്രായം നോക്കില്ല..ദേ ഈ കൈയ്യകലത്തിൽ നിന്ന് മാറി നിന്നോ.. "
എന്ന് ഞാനും പറഞ്ഞു തീർന്നതും
" മ്മ്... മോളെ.. കുളിക്കാൻ കുറച്ച് വെള്ളം എടുത്ത് വൈകോ... "
എന്നെ ഒന്ന് നോക്കി പുള്ളി അകത്തോട്ടു വിളിച്ചു പറഞ്ഞു, ഞാൻ ഓർക്കുകയും ചെയ്തു റിപ്ലൈ എന്തെ ഇത്രം വൈകിയെന്നു.. വന്നല്ലോ... ഇല്ലേൽ ഈ വീട്ടിൽ ആര് അരി വാങ്ങിക്കും... ആര് പണിക്ക് പോകും..??ദൈവമുണ്ട്..
" ആഹ് അച്ഛാ... ഇപ്പോ എടുക്കാം.. "
അവളും അകത്തുനിന്ന് വിളിച്ചു പറഞ്ഞു..
" എന്നാ ഞാൻ ഒന്ന് കുളിച്ചിട്ട് വരാം.. "
"എന്നാ ഞാനും പോയി ഒന്ന് ഫ്രഷ് ആവട്ടെ.. അല്ല അമ്മയും അവളും എവിടെ..??"
അച്ഛൻ പറഞ്ഞ വാക്കുകൾ തീരുന്നതിനു മുന്നെ ഏട്ടന്റെ ചോദ്യം എനിക്ക് നേരെ വന്നതും
" അവര് ദീപാരാധന കൂടാൻ പോയതാ ഏട്ടാ ഇപ്പോ വരും. "
എന്ന് ആമി ഏട്ടന് മറുപടി കൊടുത്തതും
" മോള് പോയില്ലേ..?? "
💬 Comments
View all comments