Chapter Title : നാമം ഇല്ലാത്തവൾ 3 [വേടൻ]
തന്തേ നിങ്ങളെ ഞാൻ വെറുതെ വിട്ടേക്കുന്നു...
" എന്താടാ... പത്രം വേണോ... "
ഞാൻ സൂക്ഷിച്ചു നോക്കുന്നത് കണ്ട് അച്ഛൻ എന്നോട് ചോദിച്ചപ്പോ വേണ്ടേ എന്ന് തലകുലുക്കി
" ഇവനോ... പത്രവോ എന്തിന് കപ്പലണ്ടി പൊതിയാനോ.. അച്ഛന് വേറെ പണിയൊന്നുമില്ലേ.. "
ശെടാ.. ഭാര്യയും ഭർത്താവും തച്ചിന് ഇറങ്ങിയേകുവാണല്ലോ മനുഷ്യന്റെ മെക്കിട്ട് കേറാൻ.. അതിനും പുള്ളി ഒന്ന് ചിരിച്ചു വീണ്ടും വായന തുടങ്ങിയപ്പോ
" എന്തു സുഖവാടോ.. തനിക്കും തന്റെ പെണ്ണുമ്പുള്ളക്കും എന്റെ നെഞ്ചത്തോട്ടു കേറുമ്പോ കിട്ടുന്നെ ഏഹ്... എനിക്കറിയാൻ പാടില്ലാത്തോണ്ട് ചോദിച്ചു പോവ്വാ... "
ഞാൻ യാചനയുടെ സ്വരത്തിൽ പറഞ്ഞതും അങ്ങേരും ചിരി.. എല്ലാത്തിന്റേം ചിരി ഞാൻ നിർത്തുനുണ്ട്.. ഞാൻ എണ്ണിറ്റ് അടുക്കളയിലേക്ക് വലിഞ്ഞു.. അവിടെ മൂന്നുപേരും കാര്യമായ പണിയിലാണ്..
" എന്താടാ... പെണ്ണുമ്പുള്ളെ കാണാഞ്ഞിട്ട് വന്നതാണോ... "
ടോം ആൻഡ് ജെറിയിൽ ടോം കതകിനു വെളിയിലേക്ക് തലയിടുന്ന പോലെ നിൽക്കുന്ന എന്നെ ഏട്ടത്തി സസൂഷമം ഒന്ന് വിലയിരുത്തി.,
" അല്ല.., നിങ്ങടെ കെട്ടിയോൻ നുമ്പേ ഇട്ട മൊട്ട വിരിയാൻ വെച്ചെന്ന് പറഞ്ഞു... അത് നോക്കാൻ വന്നെയാ.. എന്തെ... "
എന്ന് വെച്ച് വിട്ടതും അവിടുന്നു ഒരു ചമ്മൽ പ്രതീക്ഷിച്ച എനിക്ക് തെറ്റി അവർക്ക് ഒരനക്കവും ഇല്ല, ആമി എന്നെ നോക്കി കണ്ണുരുട്ടുണ്ട്..
" എന്റെ കെട്ടിയോൻ മാത്രമല്ലെടാ നിന്റെ തന്തയും ഇട്ട മൊട്ട ഉണ്ട് അതുടെ കൊണ്ട് പൊക്കോ നിയ്യ്... "
ഓ മൈ ഗോഡ്, ഇപ്പോൾ എന്റെ തന്തക്ക് അല്ലെ വിളിചേ... അതെ എന്റെ തന്തക്ക് തന്നെ...
" ഡി... ഡി.... "
എന്നമ്മയുടെ ആലർച്ച എത്തിയതും ഏട്ടത്തി ഒന്ന് പരുങ്ങി, ആ ഫ്ളോയിക്ക് പറഞ്ഞു പോയതാ പാവം.
" സോറി..പെട്ടെന്ന് ആ ഒരു ഇതിലങ് വന്ന് പോയതാ.. അമ്മക്ക് ഫീലായോ... "
എന്ന് കുറച്ച് വിഷമം, നടിച്ചു എവിടെ അടവാണെന്നെ എനിക്കറിയരുതോ...?? പറഞ്ഞതും...
" അതല്ല..ദേ ആ തോരൻ അടിക്ക് പിടിക്കുന്നു അതൊന്ന് ഇളക്കി ഇട്.. "
അഹ് ഇപ്പൊ എങ്ങനെ ഇരിക്കണ്... നല്ല ഭാര്യ... വെറുതെയല്ല ഞാൻ ഇങ്ങനെയയെ.. ഇതിന്റെ ഒക്കെ
💬 Comments
View all comments