Chapter Title : നാമം ഇല്ലാത്തവൾ 3 [വേടൻ]
അല്ലെ വിത്ത്..
" ഹേ.. സ്ത്രീയെ..... "
അമ്മ അരിഞ്ഞോണ്ടിരുന്ന കത്തി താഴെയായി വെച്ച് എന്നെ തലചാരിച്ചൊന്നു നോക്കി... ബാക്കി രണ്ടും കണ്ണൊക്കെ ചുരുക്കി ഞാൻ എന്താണ് പറയാൻ പോകുന്നെ എന്ന് നോക്കി നിന്നതും
"നിങ്ങളുടെ ഭർത്താവിനെയാണ് ഈ നിൽക്കുന്ന സ്ത്രീ കുറച്ച് നിമിഷങ്ങൾക്ക് മുൻപേ അപമാനിച്ചത്... എന്നിട്ട്... എന്നിട്ട് നിങ്ങൾക്കൊന്നും പറയാൻ ഇല്ലേ..."
ആമി കൈയിൽ പിടിച്ചു വേണ്ട എന്ന് പറയുണ്ട്... ഏട്ടത്തി നിനക്ക് ഇത് കൊണ്ടെന്തു സുകവാട കിട്ടുന്നെ എന്നൊരു പോസ് എനിക്ക് നേരെ ഇട്ടപ്പോ ചട്ടമ്പിനാട് സിനിമയിൽ സുരാജ് ചെയുന്ന പോലെ തല ചെരിച്ചു ഒരു ആക്കിയ ചിരി അങ്ങ് കൊടുത്തു..
" അതവൾ അറിയാതെ വിളിച്ചതാട.. പിന്നെ നിന്റെ തന്തക്കല്ലേ വിളിച്ചേ അയിന് ഞാൻ എന്ത്വേണം..?"
ഏഹ്...ശെരിയാണല്ലോ എന്റെ തന്തക്കക്കല്ലേ വിളിച്ചേ അയിന് അവരെന്തിനാ ഫീൽ അടികുന്നെ.. ഞാൻ എന്തൊരു മണ്ടനാ. .അല്ല എന്റെ തന്തെന്ന് പറയുമ്പോ എന്റെ അമ്മ അതായത് ഈ സ്ത്രീ..ഇവരുടെ ഭർത്താവല്ലേ അങ്ങേര്..., അപ്പൊ അവരുടെ രാത്രികളുടെ കഷ്ടപ്പാടല്ലേ ഞാൻ... ശോ കൺഫ്യൂഷൻ ആയല്ലോ...
" നിങ്ങൾ വീണ്ടും എന്നെ തേച്ചല്ലേ... "
എന്ന് തിരിഞ്ഞു ചോദിച്ചതും ആമി ഒഴികെ രണ്ടും ചിരി..അല്ലേലും അതൊന്നും കാത്താനുള്ള മൂള ഇല്ലതിന്,
" തേച്ചോ.. എന്ത് തേച്ചോന്ന്.. "
" ഒന്നുല്ല മോളെ... അവന് വട്ട് അല്ലാതെതെന്ത്.. "
അമ്മ അവളുടെ ചോദ്യത്തിന് പരിഹാരം കണ്ടപ്പോ...
" ദൈവമേ.. പേരിനെങ്കിലും കുറച്ച്., അതികം ഒന്നും ഞാൻ ചോദിക്കുന്നില്ല കുറച്ചു ബുദ്ധി ഇതിന് കൊടുത്തുടയിരുന്നോ . "
എന്ന് ഞാൻ സ്വയം ചോദിച്ചതെ, ഏട്ടത്തി എന്റെ നേർക്ക് അറിഞ്ഞോണ്ട് ഇരുന്ന കത്തി നീട്ടി.. ഇവിടെ എല്ലാർക്കും എന്തൊക്കെയോ കുഴപ്പമുണ്ട്..
ഇനി സണ്ണി ഒഴിപ്പിച്ച മഠംപള്ളിയിലെ മനോരോഗി ഇവരുടെ ഒക്കെ ശരീരത്തിൽ ഉണ്ടോ ഈശ്വര..
" ദേ അജു., ആ പെണ്ണിന്റെ മെക്കിട്ട് കേറണ്ട.. ഇക്കണക്കിനു എന്തോ വിശ്വസിച്ചാ ഞങ്ങളു നിന്റെ കൂടെ ഇവളെ അയക്കുന്നെ ഏഹ്.."
" ഹ്യൂമർ സെൻസ് ഇല്ലാത്ത കുടുംബത്തിൽ എന്തിനാണോ നീ എന്നെ അയച്ചത്.. "
" അതിന്
💬 Comments
View all comments