Chapter Title : നാമം ഇല്ലാത്തവൾ 3 [വേടൻ]
മനസ്സിലായോ...? "
ഞാൻ ചോദ്യ രൂപേണ അവനെ നോക്കുമ്പോ അടികൊണ്ട കവിളും പൊത്തി പിടിച്ചു ഇല്ലെന്ന് അവൻ ചിമൽകുച്ചി ആ അടി അവിടെ നിന്നവർക്ക് എല്ലാം ഒരു ഷോക്ക് ആയിരുന്നു. അഞ്ചുവൊക്കെ കിളി പോയിരിക്കുവാ എന്നെ കണ്ണെടുക്കാതെ നോക്കുണ്ട്.
" അന്ന് ഞാൻ നിന്നെ എന്തിനാണോ തല്ലിയെ അതെ കാര്യം നീ വീണ്ടും ആവർത്തിച്ചു.. ഇപ്പോ മനസിലായൊടാ... "
അതുംകൂടെ പറഞ്ഞു ഒന്നുടെ പൊട്ടിച്ചപ്പോ ആമി ഓടിവന്നെന്റെ കൈയിൽ പിടിച്ചു, വേണ്ട എന്ന് കണ്ണുകൊണ്ട് കാണിക്കുമ്പോളും ഞാൻ അതിൽ കൂടുതൽ ശ്രദ്ദ കേന്ദ്രികരിക്കാൻ പോയില്ല
" ഇല്ലേൽ പറഞ്ഞു താരാടാ അന്ന് നീ ഏതോ ഒരുത്തിടെ കൈയിൽ പിടിച്ചു ഷോ ഇറക്കിയതിനാണ് ഞാൻ തല്ലിയതെങ്കിൽ ഇന്ന് നീ എന്റെ പെണ്ണിന്റെ കൈകാണ് പിടിച്ചേ.. ആ കൈയെടുക്കാൻ എനിക്ക് രണ്ടാമത്തൊന്നു ആലോചിക്കണ്ട കാര്യമില്ലെന്ന് നിനക്കറിയാലോ സതീശാ. "
" ഇവനും ആയി നിങ്ങൾക്കെന്താ ബന്ധം. "
എന്ന് ഞാൻ അവരോടെല്ലമായി ചോദിച്ചതും
" അമ്മാവന്റെ മോനാ ഏട്ടാ.. ഞങ്ങൾക് പേടിയാ എല്ലാടത്തും വന്ന് ബഹളം വൈകും, പിന്നെ ചേച്ചിയെ കെട്ടിച്ചു കൊടുക്കണം എന്നൊക്കെപ്പറഞ്ഞു നടപയിരുന്നു ഇപ്പോ കല്യാണം കഴിഞ്ഞെന്നറിഞ്ഞപ്പോ പിന്നേം വന്നതാ വാഴക്കുണ്ടാക്കാൻ. "
അഞ്ചു എണ്ണിപെറുക്കി ഓരോന്ന് പറഞ്ഞത് കേട്ട് അവൻ പെട്ടവസ്ഥാ ആയി. ഇടക്ക് അമ്മ അവളെ തടഞ്ഞെകിലും അതൊന്നും അവിടെ വില കൊണ്ടില്ല.
" സതീശ....ഇതുവരെ എങ്ങനെയാണെന്നോ എന്തായിരുനെന്നോ എനിക്കറിയണ്ട പക്ഷെ... നിന്നെ ഇനി ഇവിടെ കണ്ടാൽ.. "
അവന് നേരെ ചൂണ്ടുവിരൽ ഉയർത്തി വാണിംഗ് കൊടുക്കുമ്പോൾ എന്നോ നഷ്ടപ്പെട്ട് പോയ അല്ല ഞാൻ ഒതുക്കിവച്ച എന്നിലെ പഴയ അജുനെ എനിക്ക് അവിടെല്ലാമോ കാണാൻ സാധിച്ചു.
" എന്തിനാ മോനെ വെറുതെ തല്ലുപിടിക്കാൻ പോയെ.. അവൻ ഇനി വല്ല പ്രശ്‌നത്തിനും "
അമ്മയാണ് എന്റെ പ്രകടനം എല്ലാം കണ്ട് കണ്ണുമിഴിച്ചു നിന്നതല്ലാതെ ഒന്നും മിണ്ടില്ല ഇപ്പോളാണ് ഒന്ന് വായ തുറക്കുന്നെ
" അവനെ.. അവൻ എന്റെ ഭാര്യയുടെ കൈക്കാ കേറിപ്പിടിച്ചേ, അതും നോക്കി നില്ക്കാൻ മാത്രം ഞാൻ വെറും പൊട്ടനല്ല ."
അവളെ ചേർത്ത് പിടിച്ചു
💬 Comments
View all comments