0%

Chapter Title : നാമം ഇല്ലാത്തവൾ 3 [വേടൻ]

Author : Kambikathakal Read All Parts 1556

ഞാൻ അവിടെ തന്നെ നിന്ന്പറഞ്ഞതും ഒരു ചിരിയും സമ്മാനിച്ചു അവരകത്തേക്ക് പോയി

" എന്തിനാ തല്ലുണ്ടാക്കിയെ.. "

എന്നൊരു ചോദ്യം എന്റെ വലതു ഭാഗത്തു നിന്ന് വന്നപ്പോ ഞാൻ തലച്ചേരിച്ചു നോക്കി...

" അതിന് തല്ലു കൊടുത്തതല്ലേ തിരിച്ചു കിട്ടില്ലലോ പിന്നെങ്ങനാ തല്ലുണ്ടാക്കുന്നെ.. "

എന്നൊരു മറുചോദിയം ഇട്ടപോ പെണ്ണ് മുഖവും വീർപ്പിച്ചു തോളിലൂടെ ഇട്ട എന്റെ കൈ തട്ടിമാറ്റി തിരിഞ്ഞു നിന്ന്..

" അല്ല ഏട്ടനെങ്ങനെ അറിയാം അയാളെ... "

അമ്മയും അച്ഛനും അകത്തേക്ക് പോയതും അഞ്ചു മുറ്റത്തേക്ക് ഇറങ്ങി ഞങ്ങളുടെ അടുത്തേക്കായി വന്നു

" അതോ അത് പണ്ട് ഞാൻ കോളേജിൽ പഠിക്കണ സമയത്ത് ഇവനും ഇവന്റെ കുറച്ച് ഫ്രണ്ട്സും വന്ന് കോളേജിൽ കേറി അലമ്പാക്കി. എന്റെ ജൂനിയറായി പഠിക്കണ ഒരു പാവം കൊച്ചിന്റെ കൈയിൽ കേറി പിടിച്ചു ഷോ.ഇത് കണ്ടോണ്ട ഞാൻ വന്നേ."

" ഇടിച്ചോ ഏട്ടൻ... "

അമിയായിരുന്നു അത്. പുള്ളി കഥയെല്ലാം ശ്രദ്ധയോടെ കെട്ടിരിക്കുവാണ്

" ഇടിച്ചൊന്നോ, അത്രേം ആളുകളുടെ നടുക്കിട്ട് അവന്റെ കൈയും മൂക്കിന്റെ പാലത്തിനും ഒരു തീരുമാനമാക്കി. "

പറഞ്ഞൂ നിർത്തിയതും ആമി വീണ്ടും അമ്പരന്ന് എന്നെ തന്നെ നോക്കി നില്കുന്നുണ്ട്

" എന്നിട്ട്..? "

" എന്നിട്ടെന്താ പോലീസ് പിടിച്ചു... രണ്ടുദിവസം ജയിലിലും കിടന്നു . "

"അയ്യോ എന്നിട്ട്...അവര് അവര് തല്ലിയോ.."

എന്റെ പാമ്പ്രന്നോത്തിയാണ് . ഇല്ല ഒരുത്തന്റെ മുക്കിടിച്ചു സർവ്വേ കല്ലുപോലെയാക്കിയ എന്നെ അവര് വിളിച്ച് ഇരുത്തി ക്യാബ്ര കാണിച്ചുതരും

" ഏയ്യ്..ഒന്നുല്ല രണ്ടുദിവസം കഴിഞ്ഞപ്പോ വിട്ടു. "

അവിടെ നടന്ന സംഭവം വിവരിച്ചാൽ ഇവിടുള്ള ഇമേജിനു കോട്ടം വരും എന്നായപ്പോ വിഷയം മാറ്റാൻ ഞാൻ തീരുമാനിച്ചു.

" അമ്മോ..... "

ഞാൻ അവളുടെ തോളിലൂടെ കൈയിട്ട് അകത്തേക്ക് നീട്ടി വിളിച്ചു..കുറച്ച് കഴിഞ്ഞു അമ്മ അടുക്കളയിൽ നിന്നും സാരിതലപ്പിൽ കൈയും തൂത്ത് ഇറങ്ങി വന്നു..

" അതെ ഞങ്ങള് ഒന്ന് നടന്നിട്ട് വരവേ... ".

എന്നും പറഞ്ഞു ഞാൻ അവളേം കൊണ്ട് മുന്നോട്ട് നീങ്ങി. ഞാൻ തിരിഞ്ഞു അഞ്ചുനേ നോക്കി

" നിന്നോട് ഇനി

💬 Comments

View all comments