Chapter Title : നാമം ഇല്ലാത്തവൾ 3 [വേടൻ]
പോക്കും അപ്പോ അവളുടെ കള്ള പിണക്കവും പോവും.. പിന്നെ ഇത്തിരി വ്യത്യാസം വെയ്റ്റ് കുടിട്ടുണ്ട്
" നിനക്ക് ഇത്തിരി വെയിറ്റ് കുടിട്ടുണ്ടോന്ന്.. ഒരു സംശയം.. "
എടുത്ത് പൊക്കിട്ടും ഒരനക്കവും ഇല്ലാതെ കൈയും കെട്ടി നിൽക്കുന്ന അവളോട് ഞാൻ അത് പറഞ്ഞപ്പോ പെണ്ണ് ഒന്ന് ചിരിച്ചു പെട്ടെന്ന് അത് മറകുവേം ചെയ്ത്
" പിന്നെ ഡിഗ്രി ഫസ്റ്റ്ഇയർ പഠിക്കണ വലിയ പെണ്ണിനെ എടുത്ത് പൊക്കിട്ട് അവൻ പറയണ കെട്ടിലെ.. പോടാ മണ്ട... ".
" മണ്ടൻ നിന്റെ തന്ത ആക്രി ദാമോധാരൻ "
ദോശ കേറ്റുന്ന അതിനെ നോക്കി അത് പറഞ്ഞു ഞാൻ മാളൂനെ താഴെ വെച്ചു പെണ്ണ് എന്നെ ചുറ്റി വരിഞ്ഞു അവളേം ചേർത്ത് പിടിച്ചു ലക്ഷ്മി ഇരിക്കുന്നടത്തോട്ട് ചെന്നതും, വായിലേക്ക് വെച്ച ദോശ അതെ പോലെ തിരിച്ചെടുത്തു എന്റെ വായിലേക്ക് വയ്ക്കുമ്പോ ഒരു മടിയും കൂടാതെ അത് വാങ്ങിച്ചു കഴിച്ചു.. ഇല്ലേൽ എന്നെ ജീവനോടെ കത്തിക്കും..
" നിന്റെ തന്ത വിശ്വനാഥൻ തന്നെയല്ലേ ഇപ്പോളും മാറ്റമൊന്നും ഇല്ലാലോ.. അപ്പോ കൂടുതൽ ഇങ്ങോട്ട് വരണ്ട.. "
എന്ന് തിരിച്ചടിച്ചതും, വിശ്വനാഥൻ ഒപ്പിച്ച പരുപാടി മുഴുവൻ പറഞ്ഞു കൊടുത്തതും രണ്ടാളും താടിക്ക് കൈ കൊടുത്തിരുന്നു എന്നിട്ടൊരൊറ്റ ചിരിയും.
" അല്ല അതല്ല അളിയൻ എന്തിയെടി .. ".
ലക്ഷ്മിയുടെ ഹസ്ബൻഡ് പുള്ളി ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ് ട്രിവാൻഡത്തു.. ഞങ്ങളു മച്ചാ മച്ചാ ബന്ധം ആണ് , ഞാൻ വീട്ടിൽ ഇല്ലാത്തതു കൊണ്ട് അങ്ങനെ കാണാറില്ല എങ്കിലും ഞനാണ് ഇവരുടെ പ്രമത്തിന് ചുക്കാൻ പിടിച്ചത്
" അങ്ങേർക്ക് ലീവില്ലടാ... അയ്യോ ഒരു മിനിറ്റെ.. "
എന്നൊരാനുവാദം ചോദിച്ചു എന്നെ കുനിച്ചു നിർത്തി ഇടതു കൈകൊണ്ട് ഒറ്റ ഇടി
എന്തിനാഡി ഇതെന്ന് ചോദിച്ചപ്പോ അളിയൻ അളിയന് തരാൻ തന്നയച്ചതാ എന്ന്... എടാ നാറി അളിയാ .
" മോള് എന്താടാ മിണ്ടാണ്ട് നിൽക്കണേ.. എന്നോടുള്ള പിണക്കം മാറില്ലേ.. ദേ ഏട്ടന്റെ ബാഗിൽ മോൾക്കുള്ള ഒരു സമ്മാനം ഉണ്ട്.. "
അതൊരു പതിവാണ് അവൾക് ഞാൻ എന്തെങ്കിലും വാങ്ങും എന്നിട്ട് കൊറിയർ
💬 Comments
View all comments