Chapter Title : നാമം ഇല്ലാത്തവൾ 3 [വേടൻ]
വെറുതെ പറ്റിക്കാൻ.. "
എന്റെ തൊളിൽ ഒന്ന് തട്ടി അവർ വിശ്വസിക്കാൻ കുട്ടകതെ നിന്നപ്പോ ആമി നിന്ന് വിറക്കുക ആയിരുന്നു..
" അല്ല ചേച്ചി സത്യം... വേണേൽ ദേ കണ്ട , ഞാൻ കെട്ടിയ താലിയ... "
അവളെ നോക്കി നെഞ്ചിൽ കിടക്കുന്ന താലി ചൂണ്ടി ഞാൻ അത് പറഞ്ഞപ്പോ മണിക്കൂട്ടനും അതിന് ഏറ്റു പിടിച്ചു
" ആമാ സെച്ചി ഇത് ഇവരോടെ പൊണ്ടാട്ടി താൻ "
ആമിയുടെ ഒപ്പം നിൽക്കുന്ന മണി മുന്നോട്ട് വന്ന് പറഞ്ഞതും അവിടെ എല്ലാർക്കും ഏകദെശം എല്ലാം മനസിലായി..
" ആണോ... ഞങ്ങളെ ഒന്നും അറിയിച്ചില്ല മോശമായി കേട്ടോ അജു... "
എന്ന് പുറകിൽ നിന്ന ബിന്ദു ചേച്ചി കൂടെ പറഞ്ഞതും ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു... പിന്നെ ഞാൻ പോലും അറിഞ്ഞില്ല അപ്പോളാ നിങ്ങള് അറിയുന്നേ .
" അല്ല മോളെന്താ ഒന്നും മിണ്ടാത്തെ... പടിക്കുവാണോ. "
.. എന്നവളോട് ചോദിച്ചപ്പോ ഒന്നും ഇല്ല എന്ന് പറഞ്ഞു എന്നെ നോക്കിയതും...
" അവള് ഇവിടെ MBBS ന് ചേർന്ന്... "
പിന്നേം ഓരോന്നൊക്കെ പറഞ്ഞും പരിചയപെടുത്തിയും നിന്നു ഒടുവിൽ
" ഞങ്ങൾ എന്ന ഫ്ലാറ്റിൽ പോട്ടെ... നല്ല ഷീണം,
മണി....?"
അവരോട് യാത്ര പറഞ്ഞു മണിക്കുട്ടനെ വിളിച്ചു ഒരു നൂറ് രൂപ കൊടുത്തപ്പോ ആമി തന്റെ ബാഗിൽ നിന്ന് ഒരു ഇരുന്നൂറു രൂപ കൂടെ കൊടുത്തു... അമ്മ കൊടുത്തതായിരിക്കും.. അവൻ അതും വാങ്ങി താഴേക്ക് പോയി ഞങ്ങൾ റൂമിലേക്ക്...
" ദേ അതാ റൂം.. പോയി ഒന്ന് കുളിച്ചു വാ..
💬 Comments
View all comments