0%

Chapter Title : നാമം ഇല്ലാത്തവൾ 3 [വേടൻ]

Author : Kambikathakal Read All Parts 3.3K

ഇന്ന് വെളിയിൽ നിന്ന് കഴികാം "

ഡോർ തുറന്ന് അകത്തേക്ക് കയറി കൈയിൽ ഉണ്ടായിരുന്ന ബാഗ് സോഫയിൽ വച്ചതും പെണ്ണ് ഫ്ലാറ്റ് മൊത്തത്തിൽ ഒന്ന് ഉഴിഞ്ഞു

" അല്ല ഏട്ടനൊന്ന് നിന്നെ. "

റൂമിലേക്ക് കയറാൻ തുടങ്ങിയതും അവൾ പിന്നിൽ നിന്നും എന്നെ വിളിച്ചപ്പോ ഞാൻ എന്താ എന്നുള്ള മുഖഭാവത്തിൽ അവളെ നോക്കി

" എന്തായിരുന്നു വെളിയിൽ... ആരാ അവര്...? "

എന്നൊരു ചിറ്റലായിരുന്നു,

" എടി അത് നമ്മടെ ഉഷാന്റിയാ... ഇവിടെ എനിക്ക് വലിയ സഹായവാ.. എനിക്കെന്റെ ചേച്ചിയെ പോലെ ഉള്ളു.. "

ഹമ്... നൊന്നു കനപ്പിച്ചു മൂളിട്ട് അവളകത്തേക്ക് പോയി ഒപ്പം ഞാനും ഡ്രസ്സ്‌ മാറി കയറി അങ്ങ് കിടന്നു... കുറച്ച് കഴിഞ്ഞതും കുളികഴിഞ്ഞിറങ്ങിയ അവളും വന്നെന്നെ കെട്ടിപിടിച്ചു കിടന്നു അവളേം ചേർത്ത് പിടിച്ചു കിടന്നതേ ഓർമ്മയുള്ളു... കാച്ചിയ എണ്ണയുടേം അവളുടെ ദേഹത്തെ തണുപ്പിന്റേം എല്ലാം ആയപ്പോ നല്ല സുഖം. കണ്ണറിയാണ്ട് അടഞ്ഞു പോയി..

*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*

" എടി ആരാണെന്ന് നോക്കിയേ... "

നിർത്താതെ ഉള്ള ബെല്ലടി കേട്ടപ്പോ ഞാൻ എന്റെ നെഞ്ചിൽ കിടന്നുറങ്ങുന്ന അവളെ വിളിച്ചുണർത്തി, ഒരു ഞ്ഞേര്ക്കത്തോടെ അവൾ അഴിഞ്ഞു വീണ മുടിയും മാടിയൊതുക്കി ബാത്‌റൂമിലേക്ക് പോയി..

*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-* ശ്രദ്ധിക്കുക..

(ഇനി കുറച്ച് അജുവിന്റെ മൈൻഡിൽ നിന്നുള്ള കാര്യങ്ങൾ ആയിരിക്കില്ല ആമിയുടെ മൈൻഡ് ഓഫ് വ്യൂ ആയിരിക്കും.... )

ബാത്‌റൂമിൽ നിന്നും മുഖവും കഴുകി ഇറങ്ങിയ ആമി ഡോറിന് അടുത്തേക്ക് നടന്ന്...

" എടാ കതക് തുറക്കാൻ ഇല്ലേൽ ഞാൻ ചവിട്ടി പൊളിക്കും... അറിയാല്ലോ എന്നെ.. "

ഇതാര... പെണ്ണിന്റെ സ്വരം

💬 Comments

View all comments