0%

Chapter Title : നാമം ഇല്ലാത്തവൾ 4 [വേടൻ]

Author : Kambikathakal Read All Parts 1.5K

എന്റെ കൈയും പിടിച്ചു വലിച്ചുനടക്കുമ്പോൾ ആമിയും വെള്ളത്തിൽ കല്ലെറിയുമ്പോൾ ഓളം വെട്ടുന്ന പോലെ യാതൃശ്ശികമായി എന്റെ ഒപ്പം വന്നു...

"" ഹാ മോനോ... എവിടായിരുന്നു കുറെയായല്ലോ കണ്ടിട്ട് മോളേം കാണാനില്ലായിരുന്നു.. ""

കടയിലെ ഗോപലേട്ടൻ ആണ് ഞങ്ങൾ ഇവിടുന്നാണ് കുടിക്കാൻ ഒക്കെ വാങ്ങുന്നെ.. കാണാത്തതു കൊണ്ട് തിരക്കിയതാവും, പുള്ളിയോട് ഓരോന്ന് പറഞ്ഞങ്ങ് നിന്ന്

"" ദാ... ""

അവർക്ക് രണ്ടാൾക്കും മിൽക്ക് കൊടുത്ത് എനിക്ക് തന്നത് അവൽ മിൽക്ക് വിത്ത്‌ ഗോൾഡും ആണ് എന്റെ ഒരു പതിവാണ് ഇത് ഇവിടെ വന്നാൽ ഒരു വലി ഉള്ളതാണ്.. എന്നാൽ ഇപ്പോ അവളത് കണ്ടാൽ എന്റെ പല പതിവുകളും ഇല്ലാതാകും ഉറപ്പ്

ഞാൻ തലചരിച്ചു ആമിയെ നോക്കി

സബാഷ്... എന്നെ നോക്കി നിൽപ്പുണ്ട് അത് കണ്ടിട്ട് മാഗി ചിരിച്ചുകൊണ്ട് അടുത്തിരുന്ന ഒരു ബെഞ്ചിലേക്ക് ഇരുപ്പുറപ്പിച്ചു

"" അപ്പൊ ഇതുമുണ്ടോ... ""

ഒരുകൈയിൽ മിൽക്കും മറുകൈ അവളുടെ ഇടുപ്പിലും കുത്തി നിന്ന് എന്നെനോക്കി കണ്ണുരുട്ടുന്ന അവളെ ഞാൻ ഒന്ന് നോക്കി ചിരിച്ചു സിഗരറ്റ് കടയിലെ ലമ്പിൽ കത്തിച്ചു മാഗിയുടെ അടുത്തേക്ക് നടന്ന്

"" അങ്ങനെ ഒന്നുമില്ലെടി എന്റെ പെണ്ണെ... വല്ലപ്പോഴും ഇവിടെ ഇരിക്കുമ്പോ മാത്രം.. അല്ലാതെ അയ്യേ... ''

എന്നുപറഞ്ഞു അവളെ വക വൈകാതെ ഒരു പുക എടുത്തതെ എന്റെ മുഖത്തേക്ക് തണുത്ത എന്തോ വന്നു വീണത് ഞാൻ അറിഞ്ഞു നാവ് കൊണ്ട് രുചിച്ചു നോക്കിയപ്പോ ഹായ് നല്ല മധുരം... അയ്യോ ഇത് അവൽ മിൽക്കല്ലേ ഇതെങ്ങനെ ഇവിടെ...

"" നീ ഇതൊന്നാ ആമി ഈ കാണിക്കുന്നേ,, ഏഹ് ആളുകളുടെ മുന്നിൽ

💬 Comments

View all comments