Chapter Title : നാമം ഇല്ലാത്തവൾ 5 [വേടൻ]
അപ്പൊ ഒക്കെ... ഞാൻ വെളിയിൽ പോയി കുറച്ച് നേഴ്സ് പിള്ളാരേം സെറ്റ് ആക്കാൻ പറ്റുവൊന്ന് നോക്കട്ടെ., ഭാവിയിൽ ആവശ്യം വന്നാലോ..""
. "" ശു.ശു... എവിടെ പോണ്,!
ആരേം നോക്കുന്നില്ല.. അയ്യടാ കെട്ടിയോള് വയ്യാതെ കിടക്കുമ്പോൾ വായിനോക്കാൻ പോകാൻ നാണമില്ലേ മനുഷ്യാ നിങ്ങൾക്ക്.. '"
അതിന് ഞാൻ ഇല്ലെന്ന് ചുമൽകുച്ചി, അതോടെ പെണ്ണ് വീണ്ടും കലിപ്പായി എന്നെ വേറെ ആരും നോക്കുന്നതോ ഞാൻ നോക്കുന്നതോ അവൾക്കിഷ്ടമാല്ലാ..
"" അതെനിക്കറിയല്ലോ കാണില്ലെന്ന്... ഇപ്പോ മോൻ എങ്ങും പോണില്ല എന്റെ കൂടെ ഇരുന്നാ മതി... ഇത് കഴിഞ്ഞു നമ്മക്ക് ഒന്നിച്ചു പോകാം.. ഇപ്പോ എന്റെ മോൻ മാഗി ചേച്ചിയെ അകത്തേക്ക് വിളി... പാവം ഒരുപാട് ടെൻഷൻ അടിച്ചു... ""
നിന്റെ കൂടെ പോയി വായിനോക്കുന്നതിലും ഭേദം കടലിൽ ചാടി ആത്മഹത്യാ ചെയുന്നതാ... അതും പൊറു പൊറുത്തു മാഗിയെ ഉള്ളിലേക്ക് വിളിച്ചു..അവള് കേൾക്കേണ്ട താമസം എന്നേം തള്ളിമാറ്റി അകത്തേക്ക് ഒറ്റ ഓട്ടം. ഇവടെ ഓട്ടം കണ്ടാൽ തോന്നും " കല്യാൺ സിൽക്ക്സിൽ ആടി സെയിൽ തുടങ്ങിയെന്നു... "" ഇനി ഇരട്ടി വാങ്ങാനാകുമോ...
അതോടെ ഞാൻ കാന്റീനിലേക്ക് പോയി..മനസ്സിന് എന്തോ വല്ലാത്തൊരു ആശ്വാസം.. സ്വന്തം ജീവൻ തിരിച്ചുകിട്ടിയപോലെയൊരു തോന്നൽ, അങ്ങനെ കാറ്റീനിനു ഫ്ലാസ്കും അതിൽ ചായയും,കഴിക്കാൻ അപ്പവും ഒക്കെയായി തിരിച്ചു റൂമിലേക്ക് വന്നു ഒപ്പം പല്ല് തേക്കാനുള്ള പേസ്റ്റും ബ്രഷും കൂടെ വാങ്ങിയതും കൊണ്ട് ഉള്ളിലേക്ക് കേറി
"" മ്മ് വാ തുറക്ക്.. ""
ബ്രഷിൽ തേച്ച പേസ്റ്റും ആയി ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്ന്, ഞാൻ പല്ലുതേപ്പികുമ്പോളും അവൾ എന്നെ
💬 Comments
View all comments