0%

Chapter Title : നാമം ഇല്ലാത്തവൾ 5 [വേടൻ]

Author : Kambikathakal Read All Parts 1.8K

തന്നെ നോക്കി നില്കുവായിരുന്നു,മാഗിയാണെകിൽ എന്റെ പ്രവർത്തി ഒക്കെ കണ്ടിട്ട് കിളി പോയ രീതിയിലും.. കൈക്ക് കുഴപ്പമോന്മുമില്ലെങ്കിലും ഞാൻ അങ്ങ് ചെയ്തു കൊടുത്ത്.അങ്ങനെ അത് കഴിഞ്ഞു കൊണ്ട് വന്ന മൂന്ന് പൊതിയിൽ രണ്ട് പൊതി എടുത്ത് ഒന്ന് മാഗിക്ക് കൊടുക്കുമ്പോൾ അവൾ അത് തുറന്ന് കഴിക്കാൻ ആരംഭിച്ചു,അതിന് പിന്നെ ഫുഡ്‌ കണ്ടാൽ വേറെ ഒന്നും വേണ്ട.. അങ്ങനെ ആമിക്ക് വാരി കൊടുക്കുന്ന ടൈംമിൽ അവളുടെ കണ്ണുകൾ ഈറനണിയുണ്ട്,,

എന്തിനാ എന്ന് ചോദിച്ചപ്പോ ഒന്നുല്ല എന്ന് ആ കണ്ണീരിലും അവൾ ചിരിച്ചറിയിച്ചു,,

അങ്ങനെ മാഗിയെ ഓഫീസിൽ പറഞ്ഞു വിട്ട് ഒരു വീക്ക്‌ കൂടെ ഉള്ള ലീവ് അപേക്ഷിക്കാൻ പറഞ്ഞു, കല്യാണത്തിന്റെ കാര്യം ആരോടും പറയണ്ടാ ഞാൻ പറഞ്ഞളമെന്ന് മാഗിയോട് പറഞ്ഞിട്ട് ഞാൻ അവൾക്കൊപ്പം ഇരുന്ന്

"" ന്തിനാ ന്നെ ഇങ്ങനെ സ്നേഹിക്കുന്നെ... ""

അവള്ക്ക് കൊണ്ട് വച്ച ഓറഞ്ച് അവൾക്കും ഒപ്പം എനിക്കും കൊടുത്കൊണ്ടിരിക്കുവായിരുന്നു ഞാൻ അപ്പോളാണ് ആ ചോദ്യം

"" എന്തെ അങ്ങനെ ഒരു ടോക്ക്... ഓറഞ്ച് തന്നോണ്ടാണോ... അത് പിന്നെ നിനക്ക് കൊണ്ട് വച്ചത് എങ്ങനയാ ഒറ്റക്ക് തിന്നുന്നെ എന്നോർത്തല്ലേ നിനക്കൂടെ തരുന്നേ ആ ഒരു ഫ്ലോയിൽ എനിക്കും തിന്നാലോ..അല്ലാതെ വേറെ ഒന്നും കരുതിയില്ല...""

ചിരിച്ചോണ്ട് അത് പറഞ്ഞതും അടുത്തിരുന്നു ഓറഞ്ച് എടുത്ത് ഒറ്റ ഏറു ഒഴിഞ്ഞു മാറാൻ പറ്റില്ല നേരെ എന്റെ മുക്കിൽ.. അത് കണ്ടവൾ ചിരിച്ചോണ്ട് നിൽകുമ്പോളാണ് ഡോർ വെട്ടിത്തുറക്കുന്നത്

"" ചേച്ചി...... ""

"" മോളെ....""

ന്നും പറഞ്ഞു അവൾക്കരികിലേക്ക് ഓടിചെല്ലുന്ന ഏട്ടത്തി നന്നായി ഭയപ്പെട്ടിരുന്നു അത് ആ മുഖത്ത് നന്നായി തന്നെ

💬 Comments

View all comments