Chapter Title : നാമം ഇല്ലാത്തവൾ 5 [വേടൻ]
കുറച്ച് നേരം കഴിഞ്ഞു വീണ്ടും എന്നെ വലിഞ്ഞു മുറുക്കുന്ന കൈകളിൽ പതിയെ തലോടി.. ന്റെ നെഞ്ചിൽ ചെറു നനവ്, അതെ ഇതായിരുന്നു അനുയോജിയമായ മറുപടി..
ഇപ്പൊ കുട്ടത്തിൽ ജോൺസൺ മാഷിന്റെ തൂവാന തുമ്പികളിലെ ആ തീം മ്യൂസിക് കൂടെ ഉണ്ടേൽ ആഹ്ഹ്... അന്തസ്സ്..
എന്റെ പത്മരാജൻ മാഷേ നിങ്ങൾക്ക് നന്ദി..
©©©©©©©©©©
ഉച്ചക്കത്തെ കഞ്ഞികുടിയും കഴിഞ്ഞു അവളേം ഫ്രഷ് ആകാൻ സഹായിച്ചു ഞാനും ഫ്രഷ് ആയി ഓരോന്ന് പറഞ്ഞിരുന്നു.. കുടുതലും അവളുടെ വീട്ടുകാരെ പറ്റിയാണ് ,, അങ്ങനെ വൈകുന്നേരം നടക്കാൻ ഇറങ്ങി കാലിനു ചെറിയയൊരു ഒത്തൽ ഉണ്ടെന്ന് ഒഴിച്ചാൽ പുള്ളി ഒക്കെയാണ്.. അങ്ങനെ എന്റെ തോളിലൂടെ കൈയിട്ട് ചെറുചിരിയോടെ നടക്കുന്ന എന്റെ പെണ്ണിനെ അരക്കെട്ടിൽ ചുറ്റിപിടിച്ചു അങ്ങനെ നടന്ന്...
അങ്ങനെ നടന്നുനീങ്ങുമ്പോളാണ് ആ ഒരു മുഖം ഞാൻ കാണുന്നത് വയ്യാതെ മുടന്തി നടന്ന അവളെ എടുത്ത് പൊക്കി കറങ്ങി ദിശ മാറ്റുമ്പോൾ പെണ്ണ് ചെറുതായി ഒന്നോച്ച വെച്ചു
ആളുകൾ അവളുടെ ആ ഒച്ച കേട്ട് നോക്കുണ്ടേലും ഞാൻ അത് മൈൻഡ് അകതെ അവളേം കൊണ്ട് നടന്നു
"" എന്താ പറ്റിയെ.. പൈയ്യെ പോ കാല് വേദനിക്കാണ്.. ""
എന്റെ കാട്ടിക്കൂട്ടലുകൾ കണ്ട് പ്രാന്ത് പിടിച്ച പെണ്ണ് എന്നെ നോക്കി, അതിനവളോട്
"" പറയാം... എന്തൊക്കെ വന്നാലും തിരിഞ്ഞു നോക്കരുത്...""
അതെന്താ നോക്കിയാല് എന്നും പറഞ്ഞു തിരിഞ്ഞു നോക്കാൻ പോയ അവളുടെ തടിക്ക് പിടിച്ച് നിർത്തി
പുറകിൽ ഒരു പ്രാന്തി ണ്ട് അവള് കണ്ടാൽ നമ്മടെ കാര്യം പോക്കാ.. അതുകൊണ്ട് നീ തിരിഞ്ഞു നോക്കല്ലേ എന്ന്നുംഅവളേം കൊണ്ട് വേഗം മുന്നോട്ട് പോകുമ്പോൾ പെണ്ണിന്റ കഴുത്ത് അവൾപോലുമറിയാതെ തീരിയാണോ...? വേണ്ടായോ....? എന്ന സംശയത്തിൽ ചലിച്ചുകൊണ്ടിരുന്നു.. എത്രെയൊക്കെ വേണ്ടന്ന് പറഞ്ഞിട്ടും അവൾ തിരിഞ്ഞു നോക്കി..
അവളേം കുറ്റം പറയാൻ ഒക്കുകേല അത് നമ്മള് " മലയാളി " കളുടെ ഒരു രീതി ആണല്ലോ എടാ അങ്ങോട്ട് പോകണ്ട അവിടെ പോയാൽ നീ മരിക്കും എന്ന് പറഞ്ഞാൽ.. എന്നാൽ ആ മൈരൊന്ന് കാണണമല്ലോ എന്നും പറഞ്ഞു പോകുന്ന ടീം ആണ് നമ്മൾ.. അഹകാരത്തിന്റെ കാര്യത്തിൽ
💬 Comments
View all comments