0%

Chapter Title : നാമം ഇല്ലാത്തവൾ 5 [വേടൻ]

Author : Kambikathakal Read All Parts 878

ഓവർ ആക്ടിങ് എന്നും പറഞ്ഞു ന്നെ അടിച്ച കൈ ജയന്റെ മാതിരി ഒഴിയുന്നു..

അതിന് തിരിച്ചു ആമിയുടെ മുഖത്തേക്ക് നോക്കി

"" ദേവസേനെ വിരലുകൾ നാല് തിരിച്ചുപിടിച്ചു ഒറ്റ ഇടി ദാ.. ഇതുപോലെ... 'എയ്യ്...' ""

എനിക്ക് കിട്ടിയ അതെ ഫോഴ്‌സിൽ തിരിച്ചു അവളുടെ പെടലിക്കെട്ട് ഒന്ന് പൊട്ടിക്കുമ്പോൾ അവളും പെടലിയും തടവി നിൽപ്പായി അതോടെ ആമി ചക്രവ്യൂഹത്തിൽപ്പെട്ട അഭിമന്യുനെ പോലെയായി..

"" നിന്നെ ഇന്ന് ഞാൻ കൊല്ലുട കുരുത്തം കെട്ടവനെ. ""

ക്രോണിക് ബാച്ചിലർ മൂവിയിലെ കള്ളുകുടിയന്റെ ഡയലോഗ് കൊണ്ട് അവൾ എന്റെ കഴുത്തിൽ പിടിക്കാൻ വന്നപ്പോ അതിന്റെ ബാക്കി ഡയലോഗ് കൊണ്ട് ഞാൻ അവളുടെ കഴുത്തിലും പിടുത്തമിട്ടു

"" നിന്നെ ജീവനോടെ പുരുഷ കമ്മീഷനിൽ ഹാജരാക്കൂടി അലവലാതി... ""

""ഹോ ഒന്ന് നിർത്തുന്നുണ്ടോ രണ്ടും.. ""

ഞങ്ങൾ പരസ്പരം ഒന്ന് നോക്കി കൈകൾ പിൻവലിച്ചു.

"" ഇങ്ങനെ ഉണ്ടോ രണ്ടെണ്ണം ഇപ്പോ നോക്കിയാലും അടി.. ഇത് കൊച്ച് കുട്ട്യേളെക്കാളും കഷ്ടാ,""

കുറച്ച് നേരം പരസ്പരം നോക്കി നിന്നു..ഇത് ഇവിടെ ഇടക്ക് നടക്കുന്നതായതിനാൽ അവിടെ ഉള്ളുവർ ഇവനൊക്കെ ഇത് നിർത്താറായില്ലേ എന്നൊരു ലൂക്കും ഇട്ട് പോകുന്നു

©©©©©©

"" നീ നേരെ മാഗിക്ക് ഒപ്പം അവളുടെ കേബിനിലേക്ക് പോയാൽ മതി.. ഞാൻ അങ്ങോട്ടേക്ക് വന്നോളാം.. ഒക്കെ.. ഒക്കെയാല്ലെടി.. ""

എന്ന് പറഞ്ഞു മാഗിയുടെ അനുവാദം കിട്ടിയപ്പോ ഞാൻ തിരിഞ്ഞു നടന്നു.. പുറത്തുള്ള കടയിൽ കേറി കുറച്ച് സ്വീറ്റ്സ് വാങ്ങി തിരികെ ഓഫീസിൽ കേറുമ്പോളാണ് മാഗിയുടെ കൂടെ അകത്തേക്ക് കേറാതെ നിൽക്കുന്ന ആമിയെ കാണുന്നത്..

"" എന്താടി നിങ്ങള് ഇതുവരെ അകത്തേക്ക് കേറില്ലേ..""

അവരുടെ അടുക്കലേക്ക് ചുവടുകൾ വൈകുന്നതിന്റെ കൂടെ ഞാൻ അത് ചോദിച്ചതും

"" നിന്റെ പെമ്പ്രന്നോത്തിക്ക് പേടിയാണെന്ന്.. അതോണ്ട് അകത്തേക്ക് വരണില്ലന്ന്... ""

ആമിയെ നോക്കി കണ്ണുരുട്ടുന്ന മാഗി അവളെ പിടിച്ച് വലിച്ചു

"" നിന്റെ പേടി ഞാൻ ഇന്ന് തീർത്തു തരാം.. ഇങ്ങോട്ട് വാടി ഒണക്ക കമ്പേ... ""

അഗനവാടിയിൽ പിള്ളേരെ കൊണ്ട് പോകുന്ന പോലത്തെ പോക്കും നോക്കി ഒരു ചിരിയോടെ അവർക്ക് പിന്നാലെ

💬 Comments

View all comments