0%

Chapter Title : നാമം ഇല്ലാത്തവൾ 5 [വേടൻ]

Author : Kambikathakal Read All Parts 1.8K

തലയിൽ ഒരു മരവിപ്പ് ദൈവമേ... എന്റെ ആമി... അവൾ

ഞാൻ ശരീരം വീട്ടിവിറച്ചു... അതെന്റെ ആമി ആകരുതേ എന്നോർത്തു പോയി ഞാൻ ചോര ഒലിക്കുന്ന മുഖത്തോടെ ഞാൻ അങ്ങോട്ടേക്ക് ഓടുമ്പോൾ എന്റെ വേഗത കുടിയിരുന്നു.. അവളെ വാരി എന്റെ മടിയിൽ കിടത്തുമ്പോളും ആ മുഖം എനിക്ക് വ്യക്തമല്ലായിരുന്നു..

പിന്നെ പെട്ടെന്ന് ഒരു ഞെട്ടൽ എന്റെ ഉള്ളിലേക്ക് ഊർന്നു വീണു...

ആമി........... എന്നോറക്കെ കരഞ്ഞു പോയി ഞാൻ....

©©©©©

ബോധമറ്റുകിടക്കുന്ന അവളെ ഏതോ ഒരു പ്രരണയിൽ ഞാൻ വാരിയെടുത്തു കാലുകൾ നിലത്തുറക്കുന്നില്ല തോളിന് നന്നായിത്തന്നെ വേദന,അതൊന്നും വക വൈകാതെ റോഡിലൂടെ വരുന്ന ഓരോ വണ്ടിക്കും കൈ കാണിക്കുമ്പോൾ എന്റെ കണ്ണുകൾ അനിയാദൃതമായി ഒഴുകിയിറങ്ങുണ്ടായിരുന്നു ആ മുഖത്തേക്കൊന്ന് നോക്കാനോ കൂടെ എനിക്ക് കഴിഞ്ഞിരുന്നില്ല,, ഒടുവിൽ ഏതോ വണ്ടിക്ക് വട്ടം വച്ച് നിർത്തുമ്പോൾ പോലും ഞാൻ മറ്റൊരു ഒരവസ്ഥായിൽ ആയിരുന്നു..

"" എന്റിശ്വര ഒന്നും... ഒന്നും...... വരുത്തരുതേ ,,,, എന്റെ പൊന്നിനെ......നിക്ക്...എനിക്ക്. .......സ്നേഹിച്ചു കൊതിതീർന്നില്ല.... ""

ഞാൻ ആ ഓട്ടോയിൽ അലമുറയിട്ട് കരയുകയായിരുന്നു. അതുകൊണ്ടാണെന്ന് തോന്നുന്നു ആ വണ്ടിയുടെ സ്പീഡ് കൂടുന്നതായി തോന്നി.. മുഖത്തുടെ ഒലിച്ചിറങ്ങുന്ന ചോര അവളുടെ മുഖത്തർക്ക് വീഴുമ്പോൾ എന്റെ ചങ്കു പൊട്ടുകയായിരുന്നു.

©©©©

വെച്ചുകെട്ടിയ നെറ്റിയിലെ മുറിവിന് പുറമെ തോളിനും ചെറിയ രീതിയിൽ പെയിന്റ് പോയിട്ടുണ്ട് എനിക്ക്..അവളെ ഡോക്ടർ ചെക്ക് ചെയ്യുമ്പോളും എനിക്ക് എന്നെത്തന്നെ നിയന്ദ്രിക്കാൻ കഴിഞ്ഞില്ല, ജീവിതത്തിൽ ആ നിമിഷം ഒറ്റപ്പെടൽ എന്താണെന്ന് ഞാൻ അറിഞ്ഞു ആരും ഇല്ലാത്ത അവസ്ഥ അത് ഓർക്കുമ്പോൾ തമാശയായിരിക്കാം എന്നാൽ ഒരനുഭവം വന്നാൽ താങ്ങാൻ പറ്റില്ല, ഒന്ന് സമദനിപ്പിക്കാൻ ഒരാളെങ്കിലും

💬 Comments

View all comments