0%

Chapter Title : നാമം ഇല്ലാത്തവൾ 5 [വേടൻ]

Author : Kambikathakal Read All Parts 1.8K

ഉണ്ടായിരുന്നെങ്കിൽ എന്നോർത്ത് പോകും. അപ്പോളും എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..മാഗിയെ ഞാൻ വിളിച്ചുപറഞ്ഞിരുന്നു എങ്ങനെയോ അതിനുള്ള ബോധം എനിക്ക് എങ്ങനെ ഉണ്ടായി എന്ന് എനിക്ക് അറിയില്ല. ,, ഈ അന്തരീക്ഷം എന്നെ ഭ്രാന്തൻ ആക്കുന്നതായി തോന്നി അല്ല തോന്നൽ അല്ല..

"" അനാമിക അർജുന്റെ ആരേങ്കിലും.... """

ഡോർ തുറന്ന് തല മാത്രം പുറത്തേക്കിട്ട് ഒരു നേഴ്സ് ചോദിച്ചതിന് ഞാൻ എണ്ണിറ്റ്,, എന്നെ തന്നെ പിന്താങ്ങി സംസാരിക്കാൻ ആ സമയത്ത് നാവു പൊങണില്ല

"" കുറച്ച് ബ്ലഡ്‌ പോയിട്ടുണ്ട് അതിന്റെ ഒരു ഷോക്കിൽ ബോധം പോയതാ.., പിന്നെ വീണതും അല്ലെ കാലിനു ചെറിയരീതിയിൽ തൊലിയും പോയിട്ടുണ്ട്... അല്ലാതെ വേറെ പ്രശ്നങ്ങൾ ഒന്നുമില്ല ,, പെട്ടെന്ന് B+ ബ്ലഡ്‌ കൊണ്ട് വരണം... ""

ഈ രാത്രി ഞാൻ ആരെ വിളിക്കും ... എങ്ങനെ പോകും .?? ദൈവമേ നീ എന്നെ പിന്നേം പരീക്ഷിക്കുവാണോ ,, എന്തൊക്കെയായാലും അവൾക്കൊന്നും പറ്റില്ലല്ലോ അതുമതി നിക്ക്,, ഇനി എന്റെ ജീവൻ കൊടുത്തിട്ടാണെകിലും അവളെ ഞാൻ രക്ഷിക്കും..

"" എന്റെ B+ ആണ് സിസ്റ്റർ... ഞാൻ തരാം .. ""

ഞാൻ തിരിഞ്ഞു നോക്കിയതെ നഴ്സനോട് പറഞ്ഞിട്ട് എന്നെ കൊല്ലുന്ന നോട്ടം നോക്കുന്ന മാഗിയെയാണ്.. അവളുടെ ആ നേട്ടത്തിന് എന്റെ തല ഞാൻ പോലും അറിയാതെ കുനിഞ്ഞുപോയി,, അവൾ അകത്തേക്ക് ചുവടുകൾ വൈയിക്കുമ്പോളും അവൾ എന്നെ നോക്കിദേഹിപ്പിക്കുകയായിരുന്നു

അതോടെ ഞാൻ അവിടെ തല കുമ്പിട്ടിരുന്നു... പോക്കറ്റിൽ കിടന്ന് വൈബ്രേറ്റ് ചെയ്യുന്ന ഫോൺ ആണ് എന്നെ ആ അവസ്ഥയിൽ നിന്ന് ഒന്ന് മാറ്റിയത് ഫോൺ എടുത്ത് സ്‌ക്രീനിൽ

💬 Comments

View all comments