Chapter Title : നാമം ഇല്ലാത്തവൾ 5 [വേടൻ]
അല്ലെ... ""
എന്റെ നെഞ്ചിലായി കിടക്കുന്ന എന്റെ ജീവനെയും ഞങ്ങളുടെ ജീവന്റെ ജീവനെയും ചേർത്ത് പിടിച്ച് മുടിയിൽ തലോടി കഥ പറഞ്ഞ ഞനും എന്റെ നെഞ്ചിൽ കൈവെച്ചു തലയിണ പോലെ കിടക്കണ ആമിയും മുഖമുയർത്തി എന്നെ നോക്കി
"" അതെന്താ മോളെ നി അങ്ങനെ ചോദിച്ചേ...!!
അങ്ങനെ തോന്നിയോ.. ""
"" തോന്നി ശെരിക്കും തോന്നി..!!
ഏതായാലും നിങ്ങളുടെ പ്രണയകഥ കൊള്ളാം... അമ്മക്ക് നേരത്തെ ഈ കുശുമ്പൊക്കെ ഉണ്ടല്ലേ അപ്പേ... ""
"" പിന്നെ... അതെല്ലെടി അപ്പക്ക് അവളെ ഇത്രേം ഇഷ്ടം വരാനുള്ള കരണവും.. ""
"" അയ്യടാ അപ്പയും മോളും എനിക്കെട്ട് നല്ലരീതിയിൽ പണിയുന്നുണ്ടല്ലോ... ""
അതിന് പോട്ടെ ട്ടോ.. എന്ന് മോള് അവളോട് പറഞ്ഞപ്പോ നി പോടീ ന്നും പറഞ്ഞു ഒരടിയും അവൾക്കിട്ട് കൊടുത്തു.
"" മോളെ അപ്പേടേം അമ്മേടേം കഥ അല്ലാട്ടോ ഇത്.. നി പെട്ടെന്ന് പറഞ്ഞപ്പോ കഥക്ക് ഒരു ഫ്ലോ കിട്ടാൻ ഞങ്ങളുടെ പേര് ചേർത്തെന്നെ ഉള്ളൂ..
ഞങ്ങളുടെ കഥയും ആയി സാമാന്യം ബന്ധം മുള്ളതൊഴിച്ചാൽ വേറെ ഒന്നും തന്നെയില്ല,, പിന്നെ മോൾക്ക് ഡൌട്ട് വന്നത് കഥയിലെ ആമിയുടെ ജോലി അമ്മേടെ ജോലി ഒക്കെയല്ലേ.. അപ്പൊ അപ്പേടെ ജോലിയോ അപ്പ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലിനോക്കുവല്ലേ.. അല്ലാതെ മോഡൽ ഒന്നുല്ലല്ലോ. പിന്നെ അമ്മേടേം അപ്പേടേം അച്ഛനും അമ്മയ്ക്കും അതിലെ സ്വഭാവമാണോ ഒന്നുമല്ലാലോ.
വലിയച്ഛനും ചിറ്റക്കും ഏകദേശം ആ സ്വഭാവമാ അല്ലേടി ആമി.... """
അതിനവൾ പതിഞ്ഞ സ്വരത്തിൽ ഒന്നുമൂളി,,
"" അതാ അപ്പ പറഞ്ഞെ... മനസ്സിലായോ എന്റെ മണ്ടചാർക്ക്.. ""
""മനസിലായെ....."" എന്നെയും ആമിയെയും ആ കുഞ്ഞി കൈകൾ കെട്ടിവരിഞ്ഞു
"" ഇനി കഥയൊക്കെ പിന്നെ!! മോള് ഉറങ്ങിക്കോ... ""
അവളേം പുതപ്പിച്ചു അങ്ങനെ കിടന്നു.,ഉള്ളിൽ ഒരായിരം വേദനയോടെ..
ആമി എന്റെ മുഖത്തേക്ക് ഒന്നുനോക്കി,, ആ കണ്ണുകളിൽ പ്രതിഭലിക്കുന്ന തിരയിളക്കം നിക്ക് അറിയാൻ കഴിയും.. ആ കണ്ണിലെ നനവെനിക്ക് ഒപ്പിയെടുക്കാൻ കഴിയില്ല ,,, അതിനുള്ള അവകാശമേനിക്കു ഈ സന്ദർഭത്തിനാകില്ല, എന്റെ നെഞ്ചിൽ കൊടുമ്പ്ര മുഴക്കുന്ന തീ അവളാറിഞ്ഞിട്ടാകാം എന്റെ നെഞ്ചിൽ അവളുടെ കൈകൾ
💬 Comments
View all comments