Chapter Title : നാമം ഇല്ലാത്തവൾ 5 [വേടൻ]
അകത്തേക്ക് വിളിച്ചതെന്നറിയാതെ ഡോറിന്റെ അടുത്തുനിന്നു എന്നെതന്നെ നോക്കുന്ന അവളോട് ഗായത്രി മാഡം സംസാരിച്ചപ്പോ.. കണ്ണുകൾ എന്നിലേക്ക് തന്നെ ശ്രദ്ധ കേന്ദ്രികരിച്ചു എന്നോട് ചേർന്നുവന്നു നിന്നു..
"" എന്റെ മാഗി ഇവനോ വിവരം ഇല്ല എന്നാൽ നിനക്കെങ്കിലും കാണുന്നു കരുതി... ""
എന്നെ ഒന്നു പാളി നോക്കുന്ന കുട്ടത്തിൽ മാഗിക്ക് നേരെ ചോദ്യം, അതിപ്പോ ന്താ ഇണ്ടായേ.. എന്നൊരു മുഖഭാവത്തോടെ എന്നെയും ഗായത്രിയെയും മാറി മാറി നോക്കിയവൾ.
"" നീ എന്തായാലും ഇവന്റെ മാരേജ് കഴിഞ്ഞകാര്യം അറിയാതെയിരിക്കാൻ സാധ്യതയില്ല,, ""
"" എന്റെ പൊന്ന് ഗായത്രി മാഡം ഇവൻ... ഈ നിക്കണ ഇവൻ, നിഴലുപോലെ കുടെയുണ്ടായിരുന്ന ഈ പരനാറി... ""
പെട്ടെന്ന് ഗായത്രി അമ്പരന്ന് നോക്കുന്നത് കണ്ട് യഥാർത്ഥ സ്വഭാവം പുറത്തുവന്നതിലുള്ള ചമ്മല് ഉള്ളിലൊതുക്കി വാക്കുകൾ നിർത്തുമ്പോൾ സൈഡിൽ നിന്നും ആമിയുടെ കുണുങ്ങിചിരി കേൾക്കാമായിരുന്നു,, അത് കണ്ട് അവളോട് ചിരിക്കരുത് എന്ന് കണ്ണുകൊണ്ട് കാണിച്ചപ്പോ പെണ്ണ് കൈ കൊണ്ട് വാ പൊത്തി എന്റെ കൈയുടെ ഭാഗം വരുന്ന ഷർട്ടിൽ മുഖമോളുപ്പിച്ചു. എന്നൽ അതിനൊന്നും വിലകൊടുക്കാതെ മാഗി
"" സോറി മാഡം പെട്ടെന്നുണ്ടായ ഫിറ്റസ്റ്ക്ഷനിൽ പറഞ്ഞുപോയതാ.. ""
ഗായത്രിയെ നോക്കി ഒരു ഇളിലും എന്നെ പല്ലുകടിച്ചും കാണിച്ചു അവൾ ന്യായികരണങ്ങൾ നിരത്തുന്നത് നിർത്തി
"" ഓക്കേ ഓക്കേ... അല്ല എന്താ തന്റെ പേര്?.. "
മാഗിയിൽ നിന്നും കണ്ണുകൾ വേർപെടുത്തി ആമിക്ക് നേരെ കൊണ്ടുവന്നതും അവള് ചെറുതായി വിറക്കാൻ തുടങ്ങി, അവളെ സമദനിപ്പിക്കണമെന്നോണം അവളുടെ കൈകളിൽ പതിയെ തട്ടി പേരുപറഞ്ഞു കൊടുക്കാൻ പാഞ്ഞതും അവൾ ചെറു ചിരിയോടെ പേര് പറഞ്ഞു..
ഒന്നിൽ പഠിക്കുന്ന കൊച്ചുകുട്ട്യേ അച്ഛൻ സമദനിപ്പിക്കുന്നപോലത്തെ എന്റേം അവളുടെം പ്രവർത്തിയിൽ ഗായത്രി കൗതുകത്തോടെ നോക്കി നിന്നിട്ട് ഒരു ചിരി അവരിലും വിരിഞ്ഞു മാഗി അവളുടെ നിഷ്കളങ്കത കണ്ടിട്ട് കൈയും കെട്ടി നോക്കി ചിരിച്ചോണ്ട് നില്കുന്നു. എനിക്ക് പിന്നെ പണ്ടേ ക്യൂട്ട്നെസ് ഓവർ ലോഡ് ആണല്ലോ... ഏത്.
' ഉങ്ക സ്മൈൽ ക്യൂട്ടയിരിക്കു '
©©©©©©©
"" നിർത്ത് നിർത്ത്... മതി .കുറെയായല്ലോ... രണ്ടും കൂടെ സ്വന്തം കഥ അങ്ങനെ പറഞ്ഞൊപ്പിക്കുവാ
💬 Comments
View all comments