Chapter Title : നാമം ഇല്ലാത്തവൾ 6 [വേടൻ]
അപ്പോൾ എന്റെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു എന്നതാണ് സത്യം.. ആ അടിക്ക് നല്ല സുഖം.. കുറച്ച് നേരം കിടന്നവൾ നെഞ്ചിൽ നിന്നും എണ്ണിറ്റ് എന്റെ കവിളിൽ തലോടി
"" നൊന്തോ..""
ആ നിറഞ്ഞ കരിംകൂവള മിഴികളിൽ പരിഭവവും എന്നോടുള്ള സ്നേഹവും അണെനിക്ക് കാണാൻ കഴിഞ്ഞത്. ഞാൻ ഇല്ലെന്ന് കണ്ണിറുക്കി കാട്ടി, അതിനവൾ മുഖമുയർത്തി ന്റെ കവിളിൽ ഒരുമ്മ തന്നു. ഒരു നനവാർന്ന ചുംബനം .
"" അങ്ങനെ പറഞോണ്ടല്ലേ ഞാൻ തല്ലിയെ.. ഏട്ടനെന്തേലും പറ്റിയാൽ എനിക്ക് ആരാ ഉള്ളെ.. ഇനി അങ്ങനെയൊന്നും പറയല്ലേ.. നിക്കതു സഹിക്കാനാവില്ല,, പോണേൽ ന്നേ കൂടെ കൊണ്ടോണം.. ""
ഞാൻ ഒന്നും മിണ്ടില്ല ആ നെറ്റിയിൽ എന്റെ ചുണ്ടുകൾ ചേർത്തവളോട് ഒരു മാപ്പ് പറഞ്ഞ്.. തിരിച്ചാ ഇരു കണ്ണിലും മുത്തമിടുമ്പോൾ അവളുടെ മിഴികൾ നിറയുണ്ടായിരുന്നു..
"" പേടിച്ചു പോയോ.. ന്റെ പൊന്ന്.. ""
"" പിന്നില്ലാതെ എല്ലൊക്കെ ഓടിയണ സ്വരം കേട്ടെനിക് ന്തൊപോലായി.. എത്രയൊക്കെ അയാലും എങ്ങനെയാ ഏട്ടാ ഒരാളോട് ഇങ്ങനെയൊക്കെ ചെയ്യാൻ ഒക്കാ.. ""
അതിന് ഞാൻ ഒന്ന് ചിരിച്ചു ചുമ്മാ ന്ന് കണ്ണിറുക്കി
"" ചിരിച്ചോ.. ന്ത് പറഞ്ഞാലും ഈ ചിരിയുണ്ടല്ലോ ആളെ കൊല്ലണ ഈ ചിരി.. ഇയ്യോ എന്റെ ദൈവമെ.. ഇതിനെ ഞാൻ കടിച്ചങ് കൊല്ലട്ടെ.. ""
കൈകൊണ്ട് എന്നെ കൊല്ലാൻ വരണ പെണ്ണെന്റെ കവിളിൽ പിടുത്തമിട്ട് കവിളിൽ ഒരൊറ്റ കടി.. വേദനിപ്പിച്ചോനുല്ല ട്ടോ ന്റെ പെണ്ണ്, ഞാൻ പതിയെ വണ്ടി എടുത്തു ഇരുട്ട് വീണു തുടങ്ങിയിരുന്നു.. ഇനി ഒരു കാൽ കിലോമീറ്റർ അത്രേ ഉള്ളൂ ഇവളുടെ വീട്ടിലെക്ക്
"" പണ്ടും ഇങ്ങനെ ആയിരിക്കും ഇല്ലേ.. ""
മുന്നോട്ട് വണ്ടി നീങ്ങി തുടങ്ങിയതും പെണ്ണ് വീണ്ടും ഫോം ആയി..
"" എങ്ങനെ.. ""
"" ആളെ തല്ലണ കാര്യത്തിൽ.. ""
അവളൊരു പിരികം പൊക്കി ന്നേ സംശയത്തോടെ നോക്കി.. ഇവളിതെന്തോന്ന് ചില സമയം പെണ്ണ് കൊച്ച് കുട്ടികളെക്കൾ കഷ്ട.. അതിന് ഏയ് ന്ന് പറഞ്ഞ് ഞാൻ ഒഴിവായി..
"" നിക്കറിയാം എല്ലാം.. ന്നേ അങ്ങനെ പൊട്ടിയാക്കാൻ നോക്കുവൊന്നും വേണ്ട...
💬 Comments
View all comments