Chapter Title : നാമം ഇല്ലാത്തവൾ 6 [വേടൻ]
കാണുമെന്ന് ആ കൈയിൽ വാക്ക് കൊടുക്കുമ്പോൾ എനിക്ക് രണ്ടാമതൊന്നു ചിന്തിക്കണ്ട കാര്യമില്ലായിരുന്നു..കഷ്ടപ്പാടും ദുരിതവും എല്ലാം.. ഒടുവിൽ ന്റെ അച്ഛന്റെ സുഹൃത് ആയിരുന്നു ന്ന് പോലും.. ഒരുപാട് സഹായിച്ചിയുണ്ട് ത്രെ, വേണ്ടന്ന് പറഞ്ഞാലും സഹായിക്കും..കൂടെ പഠിച്ച ഒരു കൂട്ടുകാരനെ കാണുമ്പോൾ കാണിക്കുന്ന കുസൃതി കൾ ഇവരും കാണിക്കുന്ന്.. ന്റെ കാര്യം ഇവരോട് അച്ഛൻ തന്നെയാണ് വന്ന് പറഞ്ഞത്.. ന്റെ കുട്ടിക്ക് നിന്റെ മോളെ കൊടുക്കുമോന്ന്.. അങ്ങനെയാണ് ന്റെ ആമിയെ നിക്ക് എന്റെ അച്ഛൻ കണ്ട് പിടിച്ച് തരുന്നത്..
പാൽവാൽ ദേവനോടുള്ള എന്റെ കാഴ്ചപ്പാടുകൾ ഈ കണ്ട കാലയളവിൽ ഇല്ലാതാകുകയാണല്ലോ ഈശ്വര.. തിരിച്ചു നടന്ന് ഞങ്ങൾ വീട്ടിൽ കയറുമ്പോൾ അകത്തു സീരിയൽ ലിന്റെ മേളയായിരുന്നു. ഞാൻ കുരച്ചു നേരം അഞ്ചുന്റെ കൂടെ ലാപ്പിൽ ചിലവഴിച്ചു, പിന്നെ റൂമിൽ പോയി..
"" എന്തോന്നടി നിന്റെ പിണക്കം ഇതുവരെ മാറില്ലേ.. ""
റൂമിലേക്ക് കയറി കൈയിൽ ഉള്ള ജഗ് മേശയിൽ വച് എന്നെ ഒന്ന് നോക്കി കതക് പൂട്ടുന്ന ആമിയോട് ഞാനത് ചോദിക്കുമ്പോൾ പെണ്ണോന്ന് ചിറികോട്ടി,.
"" നീയിങ് വന്നെടി.. ""
അവൾ ചെറുപിണക്കത്തോടെ ന്റെ അരികിൽ വന്നിരുന്നു.. ഞാൻ ബെഡിന് അടിയിൽ നിന്നും ഒരു കവർ എടുത്ത് അവൾക് കൊടുത്ത്.
"" ഓണമായിട്ട് നിനക്ക് നിന്റെ കെട്ടിയോൻ ഒന്നും തന്നില്ലെന്ന് വേണ്ട.""
"" ന്താ യിത്.. '' ന്നും തുറന്ന് നോക്കിയ കവറിൽ അഞ്ചുന് വാങ്ങിയ കുട്ടത്തിൽ അവൾക്കും ഒരു നെക്ലൈസ് ഉണ്ടായിരുന്നു കൂടാതെ ഒരു വൺ പ്ലസ് നോർഡ് 2T യുടെ ഒരു ഫോൺ കൂടെ ഉണ്ടായിരുന്നു..
'" ഇതെന്തിനാ എനിക്ക്.. ഞാൻ ഇത്രെയിലെ ഫോൺ ഒന്നും ഉപയോഗിക്കാറില്ലെന്ന് അറിയില്ലേ ഏട്ടന്.. പിന്നേ മാല.. ഇതിനും അത്രേം ആയി കാണില്ലേ.. വേണ്ടിയിരുന്നില്ല ഏട്ടാ ""
ഞാൻ അതെടുത്ത് അവളുടെ കഴുത്തിലൂടെ അണിയിച്ചു.. എന്തെല്ലാം പറഞ്ഞാലും പെണ്ണിന് സ്വർണ്ണമെന്നത് ഒരു വികാരമാ..
"" ഹാ ന്താ ന്റെ പെണ്ണിന..., കാണാൻ പ്പോ ചേല്.. ""
"" പിന്നേ. പിന്നേ.. സോപ്പിടല്ലേ... ""
"" സോപ്പല്ലെടി സത്യായിട്ടും അടിപൊളിയായിട്ടുണ്ട്.. ഇപ്പോ ന്റെ പെണ്ണിനെ കണ്ടിട്ട്
💬 Comments
View all comments