Chapter Title : നാമം ഇല്ലാത്തവൾ 6 [വേടൻ]
ഞാൻ ഒഴിവായി..
"" നിക്കറിയാം എല്ലാം.. ന്നേ അങ്ങനെ പൊട്ടിയാക്കാൻ നോക്കുവൊന്നും വേണ്ട... ""
"" പിന്നേ.. എനിക്കറിയില്ലേ ന്റെ കൊച്ചിനെ.. ഒരു പൊട്ടിയെ പിന്നേം എങ്ങനെയാ പൊട്ടിയാക്കുന്നെ.. അല്ലെ.. ""
ആഹ്ഹ് ന്ന് പറഞ്ഞത് മറുപടി തന്നവൾ പെട്ടെന്ന് റിലെ തിരിച്ചു കൊണ്ട് വന്ന്.. പിന്നേ നുള്ളും പിച്ചുമായി വീടെത്തിയതറിഞ്ഞില്ല. ഞങ്ങൾ വരുമെന്ന് വിളിച്ചു പറഞ്ഞില്ല രണ്ടിടത്തും എനിക്ക് ലീവ് ഇല്ല ഇവൾക്ക് ക്ലാസ്സ് തുടങ്ങിയത് കൊണ്ട് ഇപ്പോ ലീവ് എടുക്കാൻ പറ്റില്ല എന്നൊക്കെ പറഞ്ഞപ്പോ കുറെ വഴക്ക് കേട്ട്.. ന്നാൽ ഒരു സർപ്രൈസ് കൊടുക്കണമെന്നേ ഉണ്ടായിരുന്നു..
കാർ ഇരുട്ട് വീണ് തുടങ്ങിയ മണ്ണിട്ട വഴിയിലൂടെ അകത്തേക്ക് നടക്കുമ്പോൾ ഉമ്മറത് അമ്മയും അഞ്ജുവും നാമം ജപിക്കുന്നുണ്ടായിരുന്നു.. പതിവില്ലാതെ കാർ കണ്ടതുകൊണ്ട് ഒരു സംശയം അവരിൽ ഉണ്ടായിരുന്നു. അഞ്ചു നാമം ജപിക്കുന്നതിനിടയിലും എത്തി വലിഞ്ഞു നോക്കുണ്ടായിരുന്നു. ഓണത്തിന് ഒരു ലോഡ് സാധനങ്ങളുടെ ലിസ്റ്റ് ആണ് പെണ്ണെനിക് വാട്സ്ആപ്പ് ൽ ഇട്ടിരിക്കുന്നെ. വരുന്നില്ലെന്ന് പറഞ്ഞപ്പോ അവളുടെ സ്വരം മാറിയത് കേൾക്കണമായിരുന്നു.. ഏതായാലും അച്ഛൻ ഇവിടെ ഇല്ലെന്ന് നിക്ക് മനസിലായി.
ഡോർ തുറന്ന് വെളിയിലേക്ക് ഇറങ്ങിയ ആമിയെ കണ്ടപ്പോ രണ്ടാൾക്കും സങ്കടവും സന്തോഷവും. അമ്മെന്ന് വിളിച്ചോടിയ ആമി അമ്മയെ കെട്ടിപ്പുണർന്നു
അഞ്ചും അമ്മയും അവളും തമ്മിൽ വരുന്നില്ല ന്ന് പറഞ്ഞതിന്റെ പരിഭവമാ ഉണ്ടായതെങ്കിൽ അഞ്ജുനോട് കള്ളം പറഞ്ഞതിന്റെ പ്രതിഫലം കിട്ടിയത് എനിക്കായിരുന്നു.. വന്നപാടെ എന്റെ വയറു നോക്കി ഒറ്റ ഇടി..ഈ ചേച്ചിയും അനിയത്തിയും എന്നെ കൊല്ലുന്ന തോന്നണേ.. അതിനൊരു നൂറ് സോറിയും പറഞ്ഞാണ് ഞങ്ങൾ അകത്തേക്ക് കയറുന്നത്..
"" മോനിരിക്ക്
💬 Comments
View all comments