0%

Chapter Title : നാമം ഇല്ലാത്തവൾ 6 [വേടൻ]

Author : Kambikathakal Read All Parts 2.4K

ഞാൻ കാപ്പി എടുകാം..""

"" വേണ്ട ഏട്ടന് ഞാൻ കാപ്പി എടുകാം.. ""

അമ്മ പറഞ്ഞതിന് നിഷേദമെന്നേ അഞ്ചു അതുംപറഞ്ഞകാതെക്കൊടി.. ആമിയും അമ്മയും അകത്തേക്ക് കയറിയപ്പോ ഞാൻ ഒന്ന് കുളിച്ചിട്ട് വരാം ന്നും പറഞ്ഞു അയയിൽ കിടന്ന തോർത്തും ഒരു കാവി കൈലിയും എടുത്ത് വെളിയിലത്തെ കുളുമുറിയിൽ കയറി. കുളികഴിഞ്ഞു വെളിയിൽ ഇറങ്ങുമ്പോൾ അഞ്ജുവും ആമിയും ഉണ്ടായിരുന്നു വെളിയിൽ രണ്ടാളും എന്തോ കുശലം പറച്ചിലാണ്..

"" ധാ ഏട്ടാ കാപ്പി.. ""

അഞ്ചുന്റെ കൈയിൽ നിന്നും കാപ്പിയും വാങ്ങി ഞാൻ ഉമ്മറത്തെ ചാരുപടിയിൽ കയറിയിരുന്നു.,

"" അച്ഛൻ വരാറായില്ലേ അമ്മാ .. ""

കാപ്പിയിൽ ഒരിറ്റ് ഇറക്കി വെളിയിലേക്ക് നടക്കുന്ന അമ്മയോട് ഞാൻ അത് ചോദിച്ചപ്പോ, അയയിലെ ബാക്കി തുണികൾ ഓരോന്നായി എടുത്ത് തോളത്തിട്ട് അതിനുള്ള മറുപടി ഉം എനിക്ക് നൽകി അമ്മ ഉമ്മറതെക്ക് കയറി

"" ഇല്ല മോനെ.. അച്ഛൻ ആ തെക്കേലെ സുകുണൻ വിളിച്ചെന്, കവലകോട്ട് ഇറങ്ങിയത.. ""

"" അഹ്.. നിന്റെ പടുത്തം എങ്ങനെ പൊന്നേടി.. ""

അമ്മയുടെ മറുപടി കിട്ടിയിട്ട് ഞാൻ തലച്ചേരിച്ചു അഞ്ചുനേ നോക്കി.. അമിയും കുളി കഴിഞ്ഞിട്ടുണ്ട് വീട്ടിൽ ഇടണ നൈറ്റി യാണ് വേഷം, തലയിൽ തോർത്തും കെട്ടിവെച്ചിട്ടുണ്ട്..

"" നന്നായിട്ട് പോണുണ്ടേട്ടാ.. ""

"" ന്റെ മോനെ.. നീ വാങ്ങി കൊടുത്ത ആ കമ്പുട്ടറും നോക്കിയിരിപ്പാ സാധാ സമയവും.

അത് കിട്ടിയാ പെണ്ണിന് ഊണും വേണ്ട ഉറക്കോം വേണ്ട.. ""

ഞാൻ ഒന്ന് സൂക്ഷിച്ചു നോക്കി.. അതിനവൾ ഒന്നിളിച്ചു കാണിച്ചു.. "" അതൊക്കെ എന്റെ കൊച്ച് പഠിച്ചോളും

💬 Comments

View all comments