Chapter Title : നാമം ഇല്ലാത്തവൾ 6 [വേടൻ]
അല്ലെടാ.. ""
ന്ന് ഞാൻ പറഞ്ഞപ്പോ, അമ്മ ചിരിച്ചോണ്ട് എണ്ണിറ്റ് പൊയി, പിന്നല്ല എന്റെ പുന്നാര ഏട്ടന്നും പറഞ്ഞെന്റെ കവിളിൽ ഒരു ഉമ്മ കൂടെ തന്നവൾ..
"" അപ്പോ ഏട്ടന് മാത്ര ഉള്ളോ ഉമ്മ ഈ പാവം ചേച്ചിക്കില്ലേ... ""
ന്നും പറഞ്ഞു ആമി കുശുമ്പ് കുത്തിപ്പം ഇന്നാ പിടിച്ചോ ന്നും പറഞ്ഞൊരുമ്മ അവൾക്കും കൊടുത്തു ഞങ്ങടെ കൊച്ചു..
"" യാത്ര യൊക്കെ എങ്ങനെ ഉണ്ടായിരുന്നു ചേച്ചി.. ""
എന്റെ ഫോണിൽ തോണ്ടുവാണ് രണ്ടും. അത് കേട്ടപ്പോ ആമി ന്നെയൊരു നോട്ടം.. ഞാൻ വേണ്ട പറയല്ലെന്നു കണ്ണ് കാണിച്ചു.. എവിടെ..
"" എന്റടി.. ഇങ്ങോട്ട് വരണ വരവിനു ഡ്രെസ്സെടുക്കാൻ ഞങ്ങളൊരു കടേൽ കേറി.. അവിടെ വച്ചൊരു പെണ്ണുമായി ചെറിയ പ്രശ്നമായി.. അവൾക്കുള്ളത് കൊടുത്ത് വിട്ടപ്പോൾ.. ""
"" വിട്ടപ്പോ.. എന്നിട്ട്.. ""
അഞ്ചു കൈയിൽ ഇരുന്ന ഫോൺ മാറ്റി ആമിയെ നോക്കി ഇരിപ്പായി.. അവൾ നടന്നതെല്ലാം പറഞ്ഞു കൊടുത്തു കഴിഞ്ഞപ്പോ അഞ്ചു ന്നെ ഒരു നോട്ടം..
"" കൈ ഓടിച്ചോ.. ""
"" അഹ് ഡി മോളെ.. ആ ഒച്ചയുണ്ടല്ലോ ഇയ്യോ.. പറയുമ്പോ തന്നെ, എന്റെ മേല് പെരുക്കുന്നു.. ""
"" ശേ അവനിട്ടു രണ്ട് കൊടുക്കണത് കാണാൻ പറ്റില്ലാലോ എന്റെ കൃഷ്ണ.. ""
"" അഞ്ചു നീ ചുമ്മായിരി. നീ കൃഷ്ണനെ വിളിച്ചപ്പോളാ നാളെ രാവിലെ നമ്മക് മൂന്നാൾക്കും ഒന്നമ്പലത്തിൽ പോണേ.. ""
"" അതെന്നാ അവിടെ അമ്പലമൊന്നും ഇല്ലേ.. ""
എന്നായിരുന്നു ന്റെ മറുപടി..,
"" ഓ ഉണ്ടേൽ കൂടെ വരണ ഒരാള്.. ഇങ്ങേര്
💬 Comments
View all comments