Chapter Title : നാമം ഇല്ലാത്തവൾ 6 [വേടൻ]
അമ്പലത്തിൽ വരത്തില്ലെടി.. ""
"" അതെന്ന ഏട്ടാ..അമ്പലത്തിൽ പോകാത്തെ .. ""
ശെടാ ഈ പിളർക്കെന്തെല്ലാം അറിയണം..,
"" പോകൂടി വല്ലപ്പോളെ ഉള്ളുന്നു മാത്രം.. ഞാൻ പോയില്ലേൽ എന്താ ആ പാവം മാഗിയെ കുത്തി എണ്ണിപ്പിച്ചു ഇവള് പോണുണ്ടല്ലോ.. ""
അതിനൊരു പിച്ചേനിക് കിട്ടി.. സ്വഭാവികം..
"" അത് പറഞ്ഞപ്പോളാ ഇനി വരുമ്പോ മാജിയേച്ചിയെ കൊണ്ട് വരണേ.. ""
"" അതിനെന്തിനാ അടുത്ത തവണയാക്കണേ .. ഞങ്ങള് തിരിച്ചു പോകുമ്പോൾ നീയും കൂടെ കാണുല്ലോ അപ്പൊ കാണാല്ലോ മാഗിയേച്ചിയെ.. അല്ലെയേട്ടാ.. ""
അതാമി പറഞ്ഞപ്പോ പെണ്ണിന്റെ മുഖമൊന്ന് കാണണം ഒരു സെക്കന്റ് കൊണ്ട് ആ മുഖത്ത് സങ്കടം സന്തോഷം നിങ്ങനെ എല്ലാം മിന്നിമറന്നു..
"" സത്യായിട്ടും കൊടുപോകുവോ.. ""
ന്നെ നോക്കിയായിരുന്നു അതവൾ ചോദിച്ചത്..
"" പിന്നെ നിന്റെ ഏട്ടനാണെന്ന് പറഞ്ഞു നടക്കുന്നേൽ എന്ത് അർത്ഥമാ ഉള്ളെ.. ""
"" അയ്യടാ.. അതൊന്നുമല്ലെടി ഞാൻ പറഞ്ഞിട്ടാ അഞ്ജുവേട്ടൻ സമ്മതിക്കുന്നെ.. ഇന്നിട്ടിപ്പോ ക്രെഡിറ്റ് മൊത്തം ഏട്ടന്.. ഹോ.. ""
"" ഓ ഷെമി എന്റെ ചേച്ചി.. നിറഞ്ഞ കണ്ണുകളിൽ അവളൊന്ന് ചിരിച്ചു..
അല്ല അമ്മയും അച്ഛയും സമ്മതിക്കുവോ.. ""
"" അതൊക്കെ നമ്മക്,, ശെരിയാക്കടി പെണ്ണെ.ഏതായാലും നിനക്ക് ലീവ് അല്ലെ, അത്രേം നാൾ നമ്മകവിടെ കൂടാം ന്തേ.. ""
അതും പറഞ്ഞു അവര് രണ്ടാളും പരസ്പരം കെട്ടിപിടിച്ചു. അപ്പോളേക്കും അച്ഛൻ വരുന്നത് കണ്ട് ഞാൻ എണ്ണിറ്റ് കൂടെ അവരും..
"" നിങ്ങള് വരില്ലെന്ന് പറഞ്ഞിട്ട് .. ഇരിക്ക് മോനെ.. ന്തിനാ നിക്കണേ.. മോളെ സുഖമല്ലേടാ.. ""
പിന്നോരോരോ കാര്യങ്ങൾ
💬 Comments
View all comments