Chapter Title : നാമം ഇല്ലാത്തവൾ 6 [വേടൻ]
കവർ എടുത്ത് അവൾക് കൊടുത്ത്.
"" ഓണമായിട്ട് നിനക്ക് നിന്റെ കെട്ടിയോൻ ഒന്നും തന്നില്ലെന്ന് വേണ്ട.""
"" ന്താ യിത്.. '' ന്നും തുറന്ന് നോക്കിയ കവറിൽ അഞ്ചുന് വാങ്ങിയ കുട്ടത്തിൽ അവൾക്കും ഒരു നെക്ലൈസ് ഉണ്ടായിരുന്നു കൂടാതെ ഒരു വൺ പ്ലസ് നോർഡ് 2T യുടെ ഒരു ഫോൺ കൂടെ ഉണ്ടായിരുന്നു..
'" ഇതെന്തിനാ എനിക്ക്.. ഞാൻ ഇത്രെയിലെ ഫോൺ ഒന്നും ഉപയോഗിക്കാറില്ലെന്ന് അറിയില്ലേ ഏട്ടന്.. പിന്നേ മാല.. ഇതിനും അത്രേം ആയി കാണില്ലേ.. വേണ്ടിയിരുന്നില്ല ഏട്ടാ ""
ഞാൻ അതെടുത്ത് അവളുടെ കഴുത്തിലൂടെ അണിയിച്ചു.. എന്തെല്ലാം പറഞ്ഞാലും പെണ്ണിന് സ്വർണ്ണമെന്നത് ഒരു വികാരമാ..
"" ഹാ ന്താ ന്റെ പെണ്ണിന..., കാണാൻ പ്പോ ചേല്.. ""
"" പിന്നേ. പിന്നേ.. സോപ്പിടല്ലേ... ""
"" സോപ്പല്ലെടി സത്യായിട്ടും അടിപൊളിയായിട്ടുണ്ട്.. ഇപ്പോ ന്റെ പെണ്ണിനെ കണ്ടിട്ട് എനിക്കൊരു അങ്കത്തിന് തോന്നണുണ്ടേ.. ""
"" ന്താണ് സാറ് നല്ല ഫോമിലാണല്ലോ.. മ്മ് ന്തേ.. ""
"" എയ്യ് ഒന്നുല്ല.. നീയാ ഫോണിങ് കൊണ്ടാ.. നമ്മക്കത് റെഡിയാക്കാം.. ""
ഞാൻ ഫോൺ കവർ പൊട്ടിച്ച്, അവളുടെ പഴയ നോക്കിയ ഫോണിൽ നിന്ന് സിമും ഊരി ഇതിലേക്ക് ഇട്ട് കണക്ട് ആക്കി.. വൈട്സപ്പ് ഉം വേണ്ട സാമഗ്രഹികൾ എല്ലാം ശെരിയാക്കി..
"" ഇതിന് എത്രയായി.. ""
അവളിലെ ആക്കിക്കോണ്ഡന്റ് ഉണർന്നു.. അതറിഞ്ഞിട്ട് ഇനി വേറെ വിഷയതിനാ..
"" അതൊന്നും ന്റെ മോളിപ്പോ അറിയണ്ടാട്ടോ.. ന്റെ ഭാര്യ ഇനി പഴയ ആ ഫോൺ ഉപയോഗിക്കുന്നത് എനിക്ക് കുറച്ചിലാ.. അത്രേ മനസിലാക്കിയാൽ മതി..
💬 Comments
View all comments