Chapter Title : നാമം ഇല്ലാത്തവൾ 7 [വേടൻ]
""
ഞാനും വിട്ട് കൊടുത്തില്ല, എന്തായാലും അവള് പറഞ്ഞു അത് മുഖത്ത് നോക്കി പറഞ്ഞാൽ എന്താ., ഒന്നുല്ലേലും ഞാൻ അവളുടെ ഭർത്താവല്ലെ.
"" എന്റെ മനുഷ്യാ നിങ്ങളെ ഇങ്ങനെ കാണനാ ചേലെന്ന്.. മതിയോ.. ""
"" ഓ പിന്നെ അത് നീ പറഞ്ഞിട്ട് വേണല്ലോ ഞനറിയാൻ.. ""
ഞാനും കുറച്ചു വെയിറ്റ് ഇട്ടങ്ങനെ നിന്ന് പിന്നെ ദെഷ്യം വരത്തില്ലെ.. പിന്നെ അവള് കാണാതെ ഫോൺ എടുത്ത് മുഖമൊന്ന് നോക്കി ഇനി സത്യായിരിക്കുവോ.. ഇപ്പോൾ ഈ പറയുന്നവളുമാരുടെ ഒന്നും അടുത്ത് ന്റെ ബാല്യകാല ഫോട്ടോസ് ഒന്നും എത്താതെ നോക്കണം പ്രതേകിച്ചു ആധാർ കാർഡിലെ.
"" നീയും അടിപൊളിയായിട്ടുണ്ട്..
ഈ കളർ നിനക്ക് നന്നായി തന്നെ ചേരുന്നും ഉണ്ട്.. ""
ഫോൺ എടുത്ത് വച് ഞാൻ അത് പറഞ്ഞതും ആ കണ്ണുകൾ വിടർന്നു.. മുഖത്തേക്ക് രക്തം ഇരച്ചു കയറി.. ഇവളെന്നെ ചീത്തയാക്കും.
"" ഓ രണ്ടും ഒന്നനങ്ങി നടക്കണുണ്ടോ നടയടക്കും ഇങ്ങനെ നടന്നാൽ.. ""
ഞങ്ങളെ നോക്കി കുറച്ച് കടുപ്പത്തിൽ പറഞ്ഞത് കോണ്ട് ഞങ്ങൾ രണ്ടാളും വേഗന്ന് നടന്നു..
അമ്പലത്തിൽ കയറാനായി ഷർട്ട് അഴിച്ചു ഞാൻ ആമിയുടെ കൈയിലേക്ക് കൊടുത്തു. ഷേവ് ചെയ്തു നിർത്തിയ വിരിഞ്ഞ നെഞ്ചിടം കാങ്കേ ആമി ന്നെയും അടുത്തുള്ളവരെയും നോക്കുന്നത് ഞാൻ കണ്ടു എന്റെ മുതുകിൽ പച്ച കുത്തിയ ടാറ്റൂ വിൽ ആമിയുടെ കണ്ണെത്തി നില്കുന്നത് ഞാൻ കണ്ടു.. അത് അവൾ ഇന്നും പറയും ഒരുപാട് ഇഷ്ടമാണ് ആ ടാറ്റൂ ന്ന്.
അങ്ങനെ പല കണ്ണുകൾ എന്നിലേക്ക് വീഴുന്നതറിയുണ്ടേലും ഞാൻ അതെല്ലാം ഒരു ചെറു ചിരിയോടെ നിരസ്കരിച്ചു. ആമിയിലും വീഴുന്ന കണ്ണുകൾ കണ്ടപ്പോ എനിക്കും കുറച്ചു അസൂയ തോന്നാത്തിരുന്നില്ല.. ന്നാൽ അവളുടെ നെറ്റിയെ ചുവപ്പിച്ചുള്ളസിന്ദൂരം എന്റെ ആയുസ്സായി ഞാൻ അവൾക്ക് ചാർത്തിയ താലിയുടെ ശോഭയിൽ അവൾ എന്റെ മാത്രം ആണെന്ന് തോന്നത്തക്ക വണ്ണം തിളങ്ങി നില്കുന്നു.
അമ്പലത്തിൽ നിന്നും തൊഴുതു ഞാൻ വേഗന്ന് ഇറങ്ങി അങ്ങനെ ചെല്ലാത്തില്ലാത്ത സ്ഥലം ആയത് കോണ്ട് ഒരു വൈക്ലബ്യം. അങ്ങനെ ഫോണും നോക്കി ആൽത്തറയിൽ നിൽകുമ്പോൾ ആണ് എന്തോ ഒന്ന് തോളിൽ
💬 Comments
View all comments