Chapter Title : നാമം ഇല്ലാത്തവൾ 7 [വേടൻ]
വേറെ എന്തേലും വേണോ.. അപ്പോളേക്കും ബാക്കിയുള്ളവരും തിരിഞ്ഞു നോക്കി പിന്നീട് അവരിൽ എല്ലാം മനോഹരമായ ചിരി ഉടലെടുത്തു.
"" ഏട്ടാ സൂപ്പറായിട്ടുണ്ട്.. ഒന്നും പറയാൻ ഇല്ല.. ""
ചിരിച്ചുകൊണ്ട് മുന്നോട്ടേക്ക് വന്ന അഞ്ചു ന്റെ മീശയിൽ പിടിച്ച് തിരിച്ചയി പിന്നീടാത്തെ സംസാരം.
"" അജു ചേട്ടന് ഇങ്ങനെ ഉള്ള ലുക്ക് ആണുട്ടോ ചേരുന്നേ..""
ന്നൊരു അഭിപ്രായം കൂടെ വന്നതും ഞാൻ അങ്ങ് ത്രിൽഡ് അടിച്ചിട്ടെ ജെയിൻ വീലിൽ കേറിയ ഫീൽ ആയിരുന്നു. അപ്പോളേക്കും പുറത്തെ ബഹളം കേട്ട് ആമി അങ്ങോട്ടേക്ക് ഇറങ്ങി വന്നു.
"" ന്തോ അലയാ പിള്ളേരെ..!!""
"" ന്റെ ചേച്ചി ഇതൊന്ന് നോക്കിയേ.. കണ്ട ഞങ്ങടെ ചെക്കനെ.. ""
ന്നേ തോളിൽ പിടിച്ച് അവൾക്ഭിമുകമായി നിർത്തി അഞ്ചു ന്റെ തോളിലൂടെ കൈയിട്ട് ചേർത്ത് നിർത്തി.. ഒരു നിമിഷം ആമി തറഞ്ഞു നില്കുന്നത് ഞാൻ കണ്ടു പിന്നെ ആ മിഴികൾ ന്റെ മുഖമാകെ ഓടി നടന്നു.. അതിൽ നിന്നും അവളെ മുക്തയാക്കിയത് അഞ്ചു തന്നെയാണ്
"" ചേച്ചി...! ""
ആമിയുടെ മുഖത്തിന് നേരെ വിരൽ ഞൊടിച്ചു അവൾ വിളിച്ചപ്പോ സ്വപ്നത്തിലെന്നപോലെ അവൾ ഞെട്ടി ഉണർന്നു.. പിന്നേ അതൊരു ചമ്മലിലേക്ക് ചേക്കേറി..
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
അമ്പലത്തിലേക്ക് നടക്കുന്നതിനിടയിലും അച്ഛനൊപ്പം നടന്ന ന്റെ അടുത്തുനിന്നു അമ്മ വിളിക്കുന്നു ന്ന് പറഞ്ഞ് അച്ഛനെ ന്റെ അരികിൽ നിന്നും മാറ്റിയ ആ കുനിസ്റ്റ് പിടിച്ച തലമണ്ടയുടെ ഉടമ പതുക്കെ നടന്നെന്റെ അടുത്തെത്തി. ഞാൻ പുരികം ഉയർത്തി ന്തെന്ന രീതിയിൽ കാണിച്ചതും ഒന്നുമില്ലെന്ന് ചുമൽ കുച്ചി.
ന്റെ ഷിർട്ടിന്റെ അതെ നിറമുള്ള സാരീ തന്നെയാണ് അവളുടേതും. ഇടക്കിടക്ക് കാറ്റിനൊപ്പം പറന്നു വീഴുന്ന മുടിയിഴകൾ മാടിയൊതുക്കി ചെവിക്ക് പിന്നിലേക്ക് നീട്ടുമ്പോൾ കണ്ണുകൾ എന്നിലായിരുന്നു ഒരു വേള കണ്ണുകൾ പരസ്പരം കോർത്തു.. പിന്നീട് അത് ഒരു ചെറു പുഞ്ചിരിയിൽ പിൻവാങ്ങി.
"" നിങ്ങൾക്ക് ഇതാട്ടോ ചേരുന്നേ.. ഇനി ഇങ്ങനെ മതി.. ""
തീർത്തും നേർത്ത സ്വരം ഞാൻ അവളെ നോക്കി നേരെ നോക്കിയാണ് നടപ്പ്..
"" ന്തേലും ഉണ്ടേൽ മുഖത്ത് നോക്കി വേണം പറയാൻ.. അല്ലാതെ ഇത് ചുമ്മാ...
💬 Comments
View all comments