Chapter Title : നാമം ഇല്ലാത്തവൾ 7 [വേടൻ]
എങ്ങനാ.. എവിടെയാ സാധനം"".
"" അതൊക്കെ സെറ്റ് ആണ്.. എപ്പോളാ.. ""
"" എന്ത്....?? ""
പെട്ടെന്ന് അങ്ങനെ ഒരു ശബ്ദം കേട്ടപ്പോ ഒന്ന് ഞെട്ടി .
"" അഹ് ഡീ.. വിറകൊ ഇപ്പോ കൊണ്ടുവരാമേ...
ഞാൻ അങ്ങോട്ട് ചെല്ലട്ടെ... പോട്ടെടാ പോട്ടെ മോളെ... ""
കത്തുന്ന കണ്ണുകളുമായി നിൽക്കുന്ന ആമിയുടെ നോട്ടം കണ്ട് പന്തിയല്ലെന്നു മനസിലായ പുള്ളി നൈസിന് വലിഞ്ഞു.. ന്നാൽ അവരുടെ ആ വീട്ടിൽ നിന്നും അങ്ങനെയൊരു വിളി ഞങ്ങളാരും കേട്ടില്ല ന്തിന് പുള്ളിടെ ഭാര്യ പോലും..
"" ന്ത് സാധനത്തിന്റെ കാര്യവാ നിങ്ങള് രണ്ടാളും ചർച്ച ചെയ്തേ... ""
"" ഏഹ്.. ന്താ.. '""
"" അല്ല ന്ത് സാധനത്തിന്റെ കാര്യമാണ്.. നിങ്ങള് രണ്ടാളും പറഞ്ഞതെന്ന്.. ""
ചെടികടുത്തേക്ക് നടക്കുന്നത് കണ്ടപ്പോളെ ഉദ്ദേശം എനിക്ക് മനസിലായി.. ചുറ്റും നോക്കി മൈ#@ ഓടാൻ വഴിയും അറിയില്ല വീട്ടിൽ കേറിയാൽ ഇവള് കൊല്ലും, ഹായ് മരണം എങ്ങനെ വേണമെന്ന് ഇനി ഞാൻ തീരുമാനിച്ചാൽ മാത്രം മതി..
"" ആമി വടിയെടുക്കരുത്... ഞാൻ.. ഞനോടും... ""
"" ഓടിയാൽ നിങ്ങടെ മുട്ടുകല് ഞാൻ തല്ലിയൊടിക്കും ""
ന്നായി അവളുടെ മറുപടി കുട്ടത്തിൽ ന്നേ നന്നായി കലിപ്പിച്ചു നോക്കുണ്ട്.. ഇവളാര് ഐ കില്ലർ വർഷയോ
"" നിങ്ങളോട് ഞാൻ പറഞ്ഞതല്ലേ വെള്ളമടിക്കരുതെന്ന്... അതും പോരാഞ്ഞു എനിക്ക് വാക്കും തന്നു.. ഇല്ലേ ""
"" എടി വല്ലപ്പോഴും അല്ലെ.. പിന്നെ വാക്ക് അത് അന്നാ വെള്ളത്തിന്റെ പുറത്ത് തന്നതാ.. ""
പറഞ്ഞ് തീരലും ഒറ്റ അടി എന്റെ പുറത്ത്, അതോടെ
💬 Comments
View all comments