Chapter Title : നാമം ഇല്ലാത്തവൾ 8 [വേടൻ]
ഓരോ ഉരുളക്കും അവളുടെ ചുണ്ടുകൾ ന്റെ കവിളിൽ പതിഞ്ഞു,, ബിരിയാണി കഴിച്ചു കഴിഞ്ഞതും
"" ദേ... വയറ് വീർത്തു.. വാവക്കും നിറഞ്ഞുകാണും ല്ലേയേട്ടാ.. ''
അവൾ വയറൊന്ന് മുന്നോട്ടേക്ക് ഉന്തി കാണിച്ചപ്പോ ഞാൻ അവിടെ ഒന്ന് കൈവച്ചു
"" എയ്യ് അവന് നിറഞ്ഞൊന്നുമില്ല പെണ്ണെ.., ദേ ഈ മൊട്ട കൂടെ കഴിക്ക്... ""
മൊട്ടയുടെ തോട് കളഞ്ഞു അവൾക്ക് നേരെ നീട്ടിയപ്പോ അവളത് പതിയെ കഴിച്ചു.. അവസാനം ചുക്ക് കാപ്പിയും കുടിച്ചാണ് പെണ്ണ് ഒന്നടങ്ങിയത്..
""നിക്ക് മടികെടക്കണം..""
അവൾ വീണ്ടും ചിണുങ്ങി..ഇപ്പോ ഓരോ കാര്യങ്ങൾ പറഞ്ഞ് ചിണുങ്ങുന്നത് കാണണം ന്താ ന്റെ പെണ്ണിന്റെ ഭംഗി..
"" അതിനെന്താടാ, ഞാൻ ഒന്ന് കൈകഴുകിട്ട് വേഗം വരാം.. ""
കൈയും കഴുകി, മഗിൽ വെള്ളമായി വന്ന് അവളുടെ വായും കഴുകിപ്പിച്ചു കൊടുത്തിട്ട് ന്റെ കൊച്ചിനേം മടിയിൽ കിടത്തി പതിയെ ഞാൻ ആ തലയിൽ തലോടി..
"" ഏട്ടാ പാട്ട് പാട്... ""
""" മ്മ് പോന്നോറങ്ങിക്കോ......
മ്മ്മ് മ്മ്......
പഞ്ചവർണക്കിളി ചേലുള്ള പുന്നാര ചെമ്പക പൂമലരേ... പഞ്ചവർണക്കിളി ചേലുള്ള പുന്നാര ചെമ്പക പൂമലരേ... കണ്ണൊന്നടച്ചു ഞാൻ നോക്കിയാലും കാണാനഴകുള്ളോളേ പൊന്നും പൂവേ... നിന്നെ കാണാൻ എന്തോരഴകാണെടിയെ ചെമ്പക പൂമലരേ.... ചെമ്പക പൂമലരേ....
തക്കാളി ചോപ്പുള്ള പൂങ്കവിളൊരത്ത്
നാണത്തിൻ നുണകുഴിയൊ.... തക്കാളി ചോപ്പുള്ള പൂങ്കവിളൊരത്ത് നാണത്തിൻ നുണകുഴിയൊ....
പുന്നാരപ്പാട്ട് ഞാൻ പാടിയാലെ പുഞ്ചിരി തൂകുന്നൊളെ ... പൊന്നും പൂവെ നിന്നെ കാണാൻ എന്തൊരഴകാണടിയെ.. ചെമ്പക പൂമലരെ.. ചെമ്പക പൂമലരെ..
ഉള്ളിലെ എല്ലാ വിഷമവും സന്തോഷവും ഇറക്കിവച്ചു എന്റെ പെണ്ണ് ഉറക്കത്തിലേക്ക് ഒഴുകിവീഴുന്നതും നോക്കി നിന്ന് ന്റെ കണ്ണിലും നിദ്ര വന്നെത്തി.
"" ഏട്ടാ... ഏട്ടാ.... എണ്ണിറ്റെ. ""
"" ന്താ ന്റെ പെണ്ണെ.. ഉറങ്ങാനും വിടുല്ലേ... ""
ഞനൊന്ന് ഞെരുങ്ങി കമഴ്ന്നു കിടന്ന്, അല്ലേലും ന്തിനാ ഇപ്പോ നേരത്തെ എണ്ണിറ്റിട്ട്,
"" ദേ ഏട്ടാ ഫോൺ അടിക്കുന്നുന്ന്... ന്നാ.. ""
അവളെന്നെ വീണ്ടും കുലുക്കി വിളിച്ചു
"" ആരായാലും പിന്നെ വിളിക്കാൻ പറ.. ഇല്ലേ നീ എന്തന്ന് കാര്യം ചോദിക്കേടി... ""
""
💬 Comments
View all comments