0%

Chapter Title : നാമം ഇല്ലാത്തവൾ 8 [വേടൻ]

Author : Kambikathakal Read All Parts 2.9K

നമ്മടെ വാവ വന്നഴിഞ്ഞാൽ, ന്നോടുള്ള സ്നേഹം കുറയോ...? ""

ഞാൻ ഒന്നും മിണ്ടിയില്ല അവളുടെ കണ്ണിലേക്ക് നോക്കി അങ്ങ് കിടന്നു, സംഭവം അവളോട് ഈ കാണിക്കുന്ന സ്നേഹത്തിൽ പിന്നീട് മാറ്റം വരുന്നത് അവൾക് ഉൾകൊള്ളാൻ കഴിയില്ല, കാരണം.. കാരണമവൾ ൻറെ പാതിയാണ്...

ഉടനെ,

"" പറയ്.. കൊറയുവൊന്ന്...? ""

"" ഇല്ലെന്റെ പൊന്നെ...! നീയല്ലേ ന്റെ ആദ്യത്തെ കുഞ്ഞു, പ്പോ ന്റെ വാവേനെ അല്ലെ എനിക്ക് കൂടുതലിഷ്ട്ടം.. ""

"" ആണോ... കുറെ ഇഷ്ട്ടാണോ...! "" ആ കണ്ണുകളൊന്ന് വിടർന്നു.

"" പിന്നല്ലാതെ.. ""

""എത്രേം ഇഷ്ട്ടോണ്ടാവും....??""

"" നേരമൊന്ന് വെളുത്തിട്ട് അതിന്റെ എസ്റ്റിമേറ്റ് തന്നാ പോരെ ഞാൻ... ""

"" പോ അസത്തെ... നശിപ്പിച്ചു..!""

അവളെ ചുറ്റിവരിഞ്ഞു ആ പതുപതുപ്പിന്റെ മൃദുലതയിൽ ഞാനങ് അലിഞ്ഞു പോയി, അവളെന്റെ കഴുത്ത് പിടിച്ച് അവളിലെക്കടുപ്പിച്ചു ചുണ്ടിലൊന്ന് മുത്തി..

"" ഹമ്... മണോണ്ട്... "" അവൾ തല പതിയെ ചരിച്ചു ന്റെ തല പുറകിലേക്ക് തള്ളിപ്പിടിച്ചു

"" പിന്നെ വെള്ളമടിച്ചാ അതിന്റെ മണമല്ലാതെ.. അത്തറിന്റെ മാണോന്ടാകുവോ പൊട്ടി ... ""

"" നീ പോടാ കൊന്താ.. "" അവളുടനെ മുഖം കോട്ടി, പെണ്ണ് ഇപ്പൊ ഭയങ്കര കുറുമ്പി ആകുന്നുണ്ട്.. ന്ത്‌ പറഞ്ഞാലും ഞാൻ ചെല്ലുന്ന് പെണ്ണിന് നന്നായി അറിയാം..

"" അപ്പേടെ പൊന്നെ... അമ്മോട് പറയെടാ അച്ഛയോട് പിണങ്ങാല്ലെന്ന്.. അച്ഛ പാവല്ലേ.. ""

അവളുടെ ചാടാത്ത വയറിൽ മുത്തി ഞാൻ പരിഭവം പറഞ്ഞപ്പോ,

"" ഓ... ഒരു പാവം.. ഇങ്ങ് വാ കൊന്താ... ""

ന്റെ പരക്രമം കണ്ട് കോണ്ട്

💬 Comments

View all comments