0%

Chapter Title : നാമം ഇല്ലാത്തവൾ 8 [വേടൻ]

Author : Kambikathakal Read All Parts 2.9K

അവൾ കുണുങ്ങി ചിരിച്ചു, ന്റെ തലയിലൂടെ തഴുകി തരുമ്പോൾ ഞാൻ അവളെ ചേർത്തു പിടിച്ചെങ്ങനെ കുടക്കുവായിരുന്നു,

"" ചക്കര ചേലുള്ള പെണ്ണെ...!! ന്റെ കുഞ്ഞു മനസ്സിലെ പൊന്നെ... ന്തൊരു ചന്താടി പൊന്നോ....! നിന്നെ നോക്കികൊണ്ടങ്ങനെ നിക്കാൻ... ""

മുറിയിലെ വെളിച്ചത്തിന്റയും അവളുടെ കണ്ണുകളിലെ തിലകത്തിന്റെയും, തുടുത്ത ചെഞ്ചുണ്ടും ആകാം ന്നെകൊണ്ടത് പാടിപ്പിച്ചത്, പാടി കഴിഞ്ഞതും അവൾ മുഖമുയർത്തി ന്നേ ഒന്ന് നോക്കി..

"" അതെന്നാ നിർത്തിയെ... നല്ല രസോണ്ടായിരുന്നു മുഴുവൻ പാടെന്നെ... "" അവളെന്റെ നെഞ്ചിൽ മുഖമിട്ടുരസ്സി

"" ഹ്..ചിണുങ്ങാതെടി പെണ്ണെ.., എനിക്ക് അത്രേ അറിയൂഡി പോന്നുസേ.. ""

"" ശോ...ന്ത്‌ രെസ്സാല്ലേ ഏട്ടാ കേൾക്കാൻ... വേറെ ഒന്നുടെ പാടാമോന്നേ..? അഹ് നോക്ക്...!

നിക്ക് അല്ലന്നേ ഇവിടെ ഒരാൾക്ക് വേണ്ടിട്ടാ... ""

അവളൊന്നാ വയറിലുഴിഞ്ഞു, ഓ ഇനി എന്തുണ്ടെലും അങ്ങോട്ട് ഇട്ടാ മതീല്ലോ.. ഇതും പറഞ്ഞിവള് മുതലെടുക്കുവല്ലോ ഈശ്വര.. ഇങ്ങനെയാണേൽ ഇവളുടെ പ്രസവവും ന്റെ അടിയന്തരവും ഒന്നിച്ചു നടക്കും

""ന്റെ കൊച്ചിന് പാട്ട് കേൾക്കണോടാ... ""

അവൾ ചുണ്ട് പിളർത്തി വേണോന്ന് തലയാട്ടി. നിഷ്കളങ്കത കാണുമ്പോൾ ഇതിനോട് ഇഷ്ടം കുടുവാണല്ലോ ദൈവമേ..

"" നീ...........മണിമുകിലാടകൾ ആടിയുലഞ്ഞൊരു മിന്നൽ മിഴികളിലായിരം പരിഭവമൊഴുകിയ മേടത്തിങ്കൾ ചന്തം വേലിപ്പൂവിൻ നാണം ഈ ഞാൻ വെറുമൊരു നാടൻ പെണ്ണ് ഈ ഞാൻ നിന്നിലണിഞ്ഞവൾ മാത്രം (നീ ...)

മിന്നലഴകേ ഒന്നു നില്ല് എന്തു ദാഹം കണ്ടു നിൽക്കാൻ കന്നിമഴവില്ലേ ഒന്നരികിൽ നില്ല് നീ നൂറു നിറമോടെ എന്നരികിൽ നില്ലു നീ ഞാനില്ലയെങ്കിൽ നിൻ ഹൃദയവർണ്ണങ്ങളുണ്ടോ നീയില്ലയെങ്കിൽ ഊ പ്രണയമധുരങ്ങളുണ്ടോ അത്ര മേൽ ഒന്നാണു

💬 Comments

View all comments