Chapter Title : നാമം ഇല്ലാത്തവൾ 8 [വേടൻ]
വരത്തില്ലേ..
"" ഓഹ് മൈ ഗോഡ് ഇൻസൾട്ട്.. അതുമെന്നേ..!!
ഇനി ഒരു നിമിഷം ഞാൻ ഇവിടെ നിക്കില്ല.. കാണിച്ചു തരാമെടാ നിന്നെ... ഇന്ന് മുതൽ നി ന്റെ കൂട്ടുകാരൻ അല്ലട മൈ... ""
അവൻ കാലെടുത്തു അകത്തേക്ക് കയറി., ഞങൾ രണ്ടാളും അതൊന്നും കാര്യമാക്കില, ആല്ലേൽ അവൻ പറഞ്ഞതൊന്നും ഗവനിച്ചില്ലന്ന് വേണം പറയാൻ
"" ന്തേ പോണില്ലേ... ""
അവൻ അവിടെ തന്നെ പമ്മി നില്കുന്നത് കണ്ട് ഏട്ടൻ ചിരി കടിച്ചു പിടിച്ച് ചോദിക്കുവായിരുന്നു ..
"" വൈ ഐ ആം...!!
ഞാൻ എന്തിന് പോണം ഇവൻ അല്ലെ എന്റെ ഫ്രണ്ട് അല്ലാത്തെ.. നിങ്ങള് പക്ഷെ അങ്ങനെ അല്ലലോ.. ""
ഓ അവന്റെ ഒടുക്കത്തെ തത്വം, ഇന്നീ മൈരനെ ഞാൻ..
"" ഇറങ്ങടാ നാറി ന്റെ വീട്ടിന്ന്... ""
"" പോടാ എരപ്പെ ... അമ്മേ ചോറെടുത്തോ വിശക്കുന്നു...""
അതിന് അവൻ എന്നെ നോക്കി പുച്ഛിച്ചു അകത്തേക്ക് ഓടി.. ഇത്പോലെ ഒരണ്ണം,,
സ്വന്തം അമ്മുമ്മേടെ മുട്ട് വേദന കൂടിയതിനു കാണിക്കാൻ ഹോസ്പിറ്റലിൽ അവന്റെ തന്നെ ഡ്യൂക്കിൽ കൊണ്ടുപോയി അറ്റാക്ക് വരുത്തി കൊന്ന നാറിയാണ് ആ പോയെ.. ഹോ നന്മമരം വിഷ്ണു.ന്ന് അന്ന് വീണ പേരാ.., ന്തൊരു ഡെഡിക്കേറ്റ് ആണെന്നോ..
"" ആഹ്ഹ് അത് പോട്ടെ.. ഞാൻ പറഞ്ഞ് വന്ന കാര്യം... ""
"" മനസിലായിടാ..
പക്ഷെ നി കരുതുന്ന പോലെആർക്കും ആർക്കും കുഴപ്പമൊന്നുമില്ല. ഞങ്ങള് ഇതുവരെ അതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല അത്രേയുള്ളൂ... Soo.. ""
പുള്ളി എന്തോ വലിയ കാര്യമെന്നപോലെ വിശദീകരിക്കുന്നത് കണ്ടപ്പോ നിക്ക് അങ്ങോട്ട് പൊളിഞ്ഞു
💬 Comments
View all comments