Chapter Title : നാമം ഇല്ലാത്തവൾ 8 [വേടൻ]
അഴിക്കുമ്പോൾ അത് വാങ്ങി അവളുടെ കൈയിൽ നടുക്കിടുക, ചന്ദനം ചാർത്തുക ഓരോന്നും അവളുടെ അവകാശമെന്നോണം ചെയ്യുന്നു, ഞാൻ അങ്ങനെ നിന്ന് കൊടുക്കാ അല്ലാണ്ടെന്താ.. ചെറിയൊരു ചളിപ്പ് തോന്നാതിരുന്നില്ല
"" എന്റെ പെണ്ണെ അവൻ എങ്ങോട്ടും പോകില്ല.. നീ വേരളി പിടിക്കാതെ.. പെണ്ണിന്റ ഒരു കാര്യം..!!""
അവളുടെ കാട്ടിക്കൂട്ടല് കണ്ടെട്ടത്തിക്ക് ചിരി.. അതിന് ബാക്കിയുള്ളോരും കൂട്ട്, അതോടെ പെണ്ണ് നാണിച്ചെന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി..
"" അതികം താമസിയാതെ എനിക്കുമൊരു പെണ്ണ് കെട്ടണം... ""
അവളുടെ പരക്രമം കണ്ട് വിഷ്ണു ഒരു ദീർഘവിശ്വാസത്തോടെ മൊഴിഞ്ഞു
"" അയിന് നിനക്ക് ആര് പെണ്ണ് തരും... ഊള... ""
അപ്പൊ തന്നെ അതിനെ മാഗി ബ്ലോക്ക് ചെയ്ത്..
ഇത് അമ്പലമായത് കോണ്ട് ഇതിന് മറുപടി പറയുന്നില്ലെടി ന്ന് സ്വയം പറഞ്ഞു പല്ല് കടിച്ചവൻ നടന്നു നീങ്ങി.,
അഞ്ചുന് ഇതെല്ലാം കേട്ട് ചിരി നിർത്താനെ നേരമില്ല., അമ്മയും അമ്മായിയാമ്മയും പിന്നേ ഓരോ കുടുംബ കാര്യം പറഞ്ഞ് മുന്നിൽ പോണുണ്ട്., ഏട്ടനും ഏട്ടത്തിയും അവരുടെ പുറകിനെയും.
"" എനിക്കെന്തേലും കുടിക്കാൻ വേണം.. ""
തിരിച്ചുള്ള നടത്തത്തിൽ അവളെന്റെ തൊളിൽ കിടന്ന് കോണ്ട് പറഞ്ഞു..
"" വയ്യേ മോളെ.. ന്താ പറ്റിയെ ന്റെ കൊച്ചിന്... ""
ഞാൻ ആ കവിളിൽ ഒന്നുഴിഞ്ഞു. മുഖം കണ്ടാലറിയാം നന്നായി ഷീണിച്ചിട്ടുണ്ട് പെണ്ണ്.. മുക്കിന് തുമ്പിൽ ചെറുവിർപ്പ് പൊടിഞ്ഞിരുന്നു.
"" ന്താടാ...!""
മുന്നിലൂടെ പോയ ഏട്ടൻ ഞങ്ങളെ കാണാതെ ആയപ്പോ തിരിഞ്ഞു ചോദിച്ച് ഉടനെ എല്ലാരും ഞങ്ങളെ നോക്കി..
"" അവൾക്ക് നടക്കാൻ വയ്യെന്ന്.., കുടിക്കാൻ ന്തേലും വേണോന്ന്.. ""
💬 Comments
View all comments