0%

Chapter Title : നാമം ഇല്ലാത്തവൾ 8 [വേടൻ]

Author : Kambikathakal Read All Parts 3K

നോക്കി ഒന്ന് വീണ്ടും ചിരിച്ചു ന്നിട്ട് ആരും കാണാതെ ന്റെ വയറിനൊരു പിച്ച്.. ഹു....

ഞാൻ ഒന്ന് വിറച്ചു പൊങ്ങി പ്പോയി

"" ന്തുവാ ആമി , അവന് വേദനിച്ചു കാണില്ലേ..

അല്ലേലും പെണ്ണിന് കളി കുറച്ച് കുടന്നുണ്ട്.. ""

അവളുടെ അമ്മ ശകാരമായി വന്നതും പെണ്ണ് തല താഴ്ത്തി, അത് ന്റെ അമ്മക്ക്ഉം ഏട്ടത്തിക്കും ഇഷ്ടപ്പെട്ടില്ല നീ അവനെ ന്തോ വേണേലും ചെയ്തോടി ന്നു ഒരു കമന്റ്‌ ഉം..

ഈ രണ്ട് പെണ്ണുമ്പുള്ളകും വലിയ കുഴപ്പമാണല്ലോ.. ബാക്കി ഒള്ളോൻറെ നെഞ്ചത് കേറാൻ നടക്കുന്നു..

"" ദേ തള്ളേ.. കോട്ടക്ഷൻ ഒക്കെ കൊടുക്കുന്ന കൊള്ളാം, പിന്നേ മോനെ കണ്ടില്ലേ.. അവൻ ന്തിയെന്നൊന്നും പറഞ്ഞ്.. വന്നേക്കല്ല്... ""

പോടാ... ന്നും പറഞ്ഞ് ല്ലാരും ചിരിച്ചു. ചിരി ചിരി.. ബാക്കിയുള്ളൊന് പ്രണവേദന ഇവിടെ വീണ വായന..

രണ്ട് ദിവസത്തിന് ശേഷം

"" ന്നാ പോട്ടെ മ്മേ... !!

ഏട്ടത്തി....!! ""

വിതുമ്പലിനിടയിലും അവളൊന്ന് തെളിച്ചമില്ലാത്ത ചിരി ചിരിച്ചു, കരഞ്ഞുന്നു തന്നെ പറയാം.അപ്പോളേക്കും അവർക്കിടയിലൂടെ ബാഗുമായി ഞാൻ വെളിയിൽ ഇറങ്ങിയിരുന്നു., മാഗിരണ്ട് ദിവസം മുന്നെ തിരിച്ചുപോയിരുന്നു അവരുടെ ഒപ്പം ആമിയുടെ ഫാമിലിയും, വിഷ്ണു ന്റെ R6 ഉം ആയി തിരിച്ചിരുന്നു, അതിവിടെ ഇരുന്നാൽ ചിലപ്പോ കാർന്നോർക്ക് പല വിചാരോം തോന്നിയേക്കാം...

"" പോയിട്ട് വരാമെന്ന് പറ മോളെ...! ""

അമ്മയും എങ്ങലോടെ അവളെ ചുറ്റിപ്പിടിച്ചു, ഏട്ടത്തിയും കരഞ്ഞോണ്ട് അവർക്കടുത്തേക്ക് വലിഞ്ഞു. ഞാനും ഏട്ടനും ലാകേജ് സെറ്റ് ചെയുന്ന ദൃത്യയിലായിരുന്നു, ഒരുപാട് നേരത്തെ കരച്ചിലിനോടുവിൽ അച്ഛനോടും യാത്ര പറഞ്ഞവൾ വന്ന്. അമ്മ യോടും

💬 Comments

View all comments