0%

Chapter Title : നാമം ഇല്ലാത്തവൾ 8 [വേടൻ]

Author : Kambikathakal Read All Parts 3K

ന്റെ ശോഭയിൽ ഒന്ന് കണ്ണ് മിന്നി, ഇത്രേം നാളും ഇല്ലാത്ത എന്തൊക്കെയോ മിസ്സിംഗ്‌ ഇവിടെ, സ്വന്തം നാടിനെയും വിട്ടാരേം ഇപ്പോ വല്ലാണ്ട് മിസ്സ്‌ ആക്കുന്നു.

"" അക്കാ... അക്ക നില്ല്... ""

അവളുടെ പുറകെ നടക്കുന്ന ന്നേ ഒന്ന് തിരിഞ്ഞു നോക്കി, ഞാൻ പുറകെ ഉണ്ടോന്ന് അറിയണമല്ലോ. അതിന് പുറമെ മണിക്കൂട്ടനും ചാടി അവളുടെ പിന്നാലെ ഓടിയെത്തി.,

"" അക്ക അല്ല..ചക്ക... പോടാ അവിടുന്ന്.. ""

അവളുടനെ ചെക്കന്റെ നേരെ രണ്ട് ചാട്ടം, അതോടെ അവനവിടെ തന്നെ നിപ്പായി..

"" ടി നിനക്ക് ന്തേലും ഉണ്ടേൽ ന്നോട് തീർത്താൽ മതി... ചെക്കന്റെ മണ്ടക്കോട്ട് വേർതെ കേറാൻ നിൽക്കണ്ട.. ""

"" പിന്നെ അത് നിങ്ങളാണോ തീരുമാനിക്കുന്നെ..!

ഇവിടാ വാടാ ലുട്ടാപ്പി... ""

ന്നോട് മുഖം കോട്ടി അവൾ ചെക്കന് നേരെ മുട്ടിൽ കുത്തി ഇരുന്നു കൈ വിടർത്തി അവനോടി അവളുടെ അടുത്തേക്ക് ചെന്ന് കെട്ടിപീടിച്ചു..

"" അമ്മാ.. അവ അപ്പടി അഴുക്കാ ഇരിക്കെ, തൊട വേണ്ടാ.. ഡേയ് ആക്കാകിട്ടെന്ന് തള്ളിനില്ലെടാ, ""

ന്ന് പറഞ്ഞോണ്ട് നമ്മടെ അണ്ണൻ വന്നതും അവനായി വാങ്ങിയ കവർ ചെക്കന്റെ കൈയിൽ കൊടുത്തവൾ തിരിച്ചു നടന്നു. ഞാൻ പിന്നെ പുള്ളിയോട് സംസാരിച്ചു നിന്നും പോയി ഒരു പത്തു മിനിറ്റ് കഴിഞ്ഞു

"" ഒന്ന് വരണുണ്ടോ.. ബാക്കിയുള്ളൊനൊന്ന് കിടക്കണമായിരുന്നു.. ""

ഓ അപ്പൊ കേറിപ്പോയില്ലായിരുന്നോ.. പിന്നെ പുള്ളിയോട് പിന്നെ കാണാം ന്നും പറഞ്ഞ് ഞാൻ അവളുടെ പിന്നാലെ നടന്നു.

"" ഇവിടെ ഓരോരുത്തര് വലിയ ആളാണെന്നാ വിചാരം ഹും.. നമ്മക്കെന്തേലും പറഞ്ഞാ കേൾക്കാൻ കൂട്ടാകില്ല,

💬 Comments

View all comments