Chapter Title : നാമം ഇല്ലാത്തവൾ 8 [വേടൻ]
വേണ്ടാ നമ്മളൊന്നും പറയുന്നില്ലേ.. ""
ലിഫ്റ്റ് കയറുമ്പോൾ സ്വയം ന്നോണം എന്തെല്ലാമോ വെച്ച് പറയുന്നുണ്ട്, പുറകിൽ നിന്ന് ഞാൻ ഒരുവിധം ചിരി കടിച്ചമർത്തി.കഴിക്കാൻ ഇരിക്കുമ്പോളും ഇത് തന്നെ അവസാനം കട്ടിലിന്റെ രണ്ട് മൂലയിലായി കിടന്നുറങ്ങി പ്പോയി..
രാവിലെ മുഖത്തേക്ക് വീണ വെള്ളത്തിന്റെ ഒരിത്തിൽ ചാടി എണ്ണിറ്റ്, പിന്നെ പിണക്കം മറത്തോണ്ട് ഞാനും കൂടുതലൊന്നിനും പോയില്ലാ.., മാഗിയും വിഷ്ണുവും രാവിലെ എത്തീട്ടുണ്ട് വീട്ടിവിഴുങ്ങാൻ തന്നെ അല്ലാതെന്ത്..
"" ദേ വിഷ്ണുവേട്ടാ.. വല്ലതും കഴിച്ചിട്ട് എണ്ണിറ്റാൽ മതിയെന്ന് പറഞ്ഞേക്ക് ഇവിടെ ചിലരോട്..''
രണ്ട് ദോശയും കഴിച്ചു മതിയാക്കിയ എന്നോടാണ്.. ഓ നമ്മളോട് മിണ്ടില്ലല്ലോ.. അയിനാണ്.,
അതിന് ഒരേ സമയം രണ്ട് ദോശ കുത്തി കെറ്റിക്കൊണ്ടിരുന്നവൻ ന്നേ ഒന്ന് നോക്കി, ഞാൻ അത് എന്നെ ആടാ ന്നൊരു സിമ്പൽ കൊടുത്തതും ഒന്ന് പുച്ഛിച്ചു വീണ്ടും അടുത്തത് കൈയിലക്കി അവൻ, ഞാൻ രണ്ട് ദോശയും കൂടെ അകത്താക്കി, ഞാൻ കഴിക്കുന്നുണ്ടോന്ന് അറിയാൻ രണ്ട് കണ്ണുകൾ എനിക്ക് നേരെ വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു. അങ്ങനെ എല്ലാരും റെഡിയായി ഫ്ലാറ്റും പൂട്ടി ഇറങ്ങി, അവളെ കോളേജിൽ ഇറക്കി അപ്പൊ പെണ്ണ് ഞാൻ കേൾക്കാൻ ന്നോണം അവരോട്
"" അതെ... ആരേലും വേണ്ടപ്പെട്ടവര് വന്നൊന്ന് പറയണം ലീവ് ന്റെ റിസൺ.. ന്നലെ അറ്റൻഡൻസ് കിട്ടു... ""
ഡ്രൈവ് ചെയുന്ന മാഗിയോടാണ് പറയുന്നതെങ്കിലും കോ ഡ്രൈവർ സീറ്റിൽ ഇരിക്കുന്നന്നിലാണ് അവളുടെ കണ്ണ്.. വിഷ്ണു ബൈക്കിനു ആണ് പോയത്.
"" അതിന് ഓണത്തിന് ലീവ് ഉണ്ടായിരുന്നതല്ലെ.."" ന്നൊരു സംശയം അവൾ ഉന്നയിച്ചു, സംഭവം ഓണത്തിന് രണ്ട് ദിവസമേ ഉള്ളായിരുന്നു ലീവ് ന്നാൽ
💬 Comments
View all comments